കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...

കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകന് അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നാലാം ദിവസത്തെ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റര്‍ താഴെ സിയാല്‍ ഡാമിന്റെ സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ചേരിയില്‍ നിന്ന് ആറംഗ സംഘം പതങ്കയത്ത് എത്തിയത്. ഒഴുക്കില്‍പ്പെട്ട അലനെ കാണാതാവുകയായിരുന്നു. സഹപാഠി അലനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മഞ്ചേരി തുറക്കല്‍ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അലന്.
https://www.facebook.com/Malayalivartha

























