സര്‍ക്കാര്‍ സ്കൂളിന്റെ സീലിംഗ് തകര്‍ന്ന് വീണനിലയില്‍....

സര്‍ക്കാര്‍ സ്കൂളിന്റെ സീലിംഗ് തകര്‍ന്ന് വീണു. തൃശൂര്‍ കോടാലിയിലെ യുപി സ്കൂളിലാണ് സംഭവം. സ്കൂള്‍ അവധി ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സീലിംഗ് പൂര്‍ണമായും തകര്‍ന്ന് നിലത്ത് വീണ നിലയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.
ഷീറ്റിനടിയിലെ ജിപ്സം ബോര്‍ഡാണ് തകര്‍ന്ന് വീണു പോയത്. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിംഗ് ആണ് തകര്‍ന്നത്. 54 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് 2023ല്‍ ചെയ്ത സീലിംഗാണിത്.
ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനുകളും പൂര്‍ണമായി തകര്‍ന്നനിലയിലായി. ഇതിന്റെ പല ഭാഗങ്ങളും നിലത്ത് ചിതറി കിടക്കുന്നു. സംഭവത്തിന് പിന്നാലെ പൊതുപ്രവര്‍ത്തകരും രക്ഷിതാക്കളും ഉള്‍പ്പെടെ സ്കൂളിലെത്തി. അശാസ്ത്രീയമായ നിലയിലാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
അതേസമയം രണ്ട് മാസം മുമ്പ് മഴ പെയ്ത് സീലിംഗ് കുതിര്‍ന്നപ്പോഴും പരാതിപ്പെട്ടിരുന്നു. എന്നാല്‍, ഇത് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് സ്കൂള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ .
"
https://www.facebook.com/Malayalivartha

























