തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അവസാന തീയതി 12 വരെ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
ഇന്നലെ ഉച്ചവരെ 21.84 ലക്ഷം അപേക്ഷകളാണ് പുതുതായി പേര് ചേര്‍ക്കാന്‍ ലഭിച്ചത്. പേര് നീക്കം ചെയ്യാന്‍ ലഭിച്ചത് 2.26 ലക്ഷം അപേക്ഷകള്‍. ജൂലായ് 23നാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.
ഓണ്‍ലൈന്‍ അപേക്ഷകര്‍ ഹിയറിങ് സമയത്ത് താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണ്
തിരിച്ചറിയല്‍ രേഖകള്‍
1 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
2 പാസ്പോര്‍ട്ട്
3 ഡ്രൈവിങ് ലൈസന്‍സ്
4 പാന്‍ കാര്‍ഡ്
5 ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്
6 ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നു 2025 ജനുവരി ഒന്നിനു മുന്‍പ് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്
7 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ
8 ആധാര്‍ കാര്‍ഡ്
9 റേഷന്‍ കാര്‍ഡ്
10 റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്
11 അംഗീകൃത സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകള്‍, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍
12 കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച കാര്‍ഡുകള്‍.
"
https://www.facebook.com/Malayalivartha






















