റേഷന്‍ വ്യാപാരികള്‍ക്ക് ലൈസന്‍സിനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍...

2026 ജനുവരി 20നകം ഇങ്ങനെ മാറ്റാത്ത ലൈസന്‍സുകള്‍ റദ്ദാക്കി പുതിയ ലൈസന്‍സിയെ നിയമിക്കണമെന്നും സിവില്‍ സപ്ലൈസ് കമീഷണറുടെ സര്‍ക്കുലറില്‍ പറയുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി വ്യാപാരി സംഘടനകള്‍ മുന്നോട്ടുവരുമ്പോഴാണ് പ്രായപരിധിയിലെ നിബന്ധന സര്‍ക്കാര്‍ കടുപ്പിച്ചിരിക്കുന്നത്.
റേഷനിങ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് 70 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. അനന്തരാവകാശിക്കോ 10 വര്‍ഷത്തിലേറെ സര്‍വീസുള്ള സെയില്‍സ്മാനോ ആണ് ലൈസന്‍സ് കൈമാറാന്‍ കഴിയുക. 70 വയസ്സാകുന്നതിനു മുമ്പേ കൈമാറിയില്ലെങ്കില്‍ റേഷന്‍കട ലൈസന്‍സ് നഷ്ടപ്പെടുന്നതാണ്. "
https://www.facebook.com/Malayalivartha