മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ഗംഗാധരന്‍ അന്തരിച്ചു...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ഗംഗാധരന്‍ (79) അന്തരിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയായ അദ്ദേഹം എ എന്‍ ഐ, സഹാറ ടിവി അടക്കം വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ഡല്‍ഹി ആകാശവാണി മുന്‍ മലയാളം ന്യൂസ് മേധാവി ടി എന്‍ സുഷമയാണ് ഭാര്യ. മക്കള്‍: അജിത (പബ്ലിഷര്‍ കോണ്‍ക്റ്റ്‌സ് വെസ്റ്റ് ലാന്‍ഡ് ബുക്‌സ്), അനിത. മരുമക്കള്‍: ഷമ്യ ദാസ്ഗുപ്ത, ബിജോയ് വേണുഗോപാല്‍. സംസ്‌കാരം മുട്ടത്തറ എസ്എന്‍ഡിപി ശ്മശാനത്തില്‍.
https://www.facebook.com/Malayalivartha