എറണാകുളം കോതമംഗലത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍

എറണാകുളം കോതമംഗലത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയിലായി. പറവൂര്‍ സ്വദേശിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനുമായ റമീസിനെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാര്‍ഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോന(23)യാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സോനയുടെ വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയും ചെയ്തു. കുറിപ്പില്‍ സുഹൃത്തും കുടുംബവും മതം മാറാനായി നിര്‍ബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.
ജോലിക്കുപോയ അമ്മ ശനി പകല്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സോനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി.
"
https://www.facebook.com/Malayalivartha