യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ട്രെയിന്‍ യാത്രക്കാരെ വടികൊണ്ട് അടിച്ചിട്ട് മോഷണം നടത്തിയ ആറംഗ സംഘം പിടിയില്‍...

യാത്രക്കാരെ വടികൊണ്ട് അടിച്ചിട്ട് മോഷണം നടത്തിയ ആറംഗ സംഘം പിടിയില്‍. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ നിന്ന് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുണ്ട്. റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിനിന്റെ വേഗം കുറയുമ്പോള്‍ വാതിലിന് സമീപം നില്‍ക്കുന്നവരെ വടികൊണ്ട് അടിച്ച് തള്ളിയിടുകയാണ് ഇവരുടെ ആക്രമണത്തിന്റെ രീതി.
കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനില്‍ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാള്‍ നല്‍കിയ പരാതിയിലാണ് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചത്. വാതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഇത്തരം കവര്‍ച്ചാസംഘങ്ങള്‍ വ്യാപകമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























