Widgets Magazine
11
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...


ഗാസ നഗരം പിടിച്ചെടുക്കൽ യുദ്ധത്തിന്റെ അവസാനമെന്ന് നെതന്യാഹു – ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും...


കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധം; 23 കാരി ജീവനൊടുക്കി: സോനയുടെ ആത്മഹത്യയുടെ പിന്നാമ്പുറം...


മൂന്ന് സ്ത്രീകളുടെ തിരോധാനത്തിന് പിന്നിലെ അതിബുദ്ധി; സെബാസ്റ്റ്യന്റെ ദുരൂഹ ലോകം തുറന്നുകാട്ടാൻ പൊലീസ് നീക്കം...


വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്

തോറ്റ് തുന്നംപാടിയതിന് സുരേഷ്‌ഗോപിയോട് ചൊറിച്ചില്‍ ; ഇടത് വലതിനെ തോണ്ടി കെ സുരേന്ദ്രന്‍

11 AUGUST 2025 06:07 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപി ജയിച്ചത് മുക്കാല്‍ ലക്ഷത്തിലധികം വോട്ടിനാണെന്ന് നിങ്ങള്‍ മറക്കരുത്. എല്‍ഡിഎഫിനും യുഡിഎഫിനും സുരേഷ്‌ഗോപിയുടെ വിജയം അംഗീകരിക്കാനാകാത്തത് മനസിലെ മാലിന്യംകൊണ്ടാണ്. തോറ്റ് തുന്നംപാടിയിട്ടും ഇടത് വലത് ജനങ്ങളെ പല്ലിച്ച് കാണിക്കുന്നു. തൃശൂരിലെ വോട്ട് വിവാദത്തില്‍ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയെ പൂര്‍ണമായും പിന്തുണച്ചാണ് സുരേന്ദ്രന്‍ സംസാരിച്ചത്. അടുത്തകാലത്തായ് ഒരു വിഷയത്തിലും പ്രതികരിക്കാതെ മൗനംപാലിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. പ്രസിഡന്റ് പദവി നഷ്ടമായതോടെ അമര്‍ഷത്തിലായിരുന്നു സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖറിനോടും ശോഭ സുരേന്ദ്രനോടും കലിപ്പിലുമായിരുന്നു. പാര്‍ട്ടി വിഷയങ്ങളില്‍ ഇടപെടാതെ മാറിനിന്ന സുരേന്ദ്രന്‍ ഒടുവില്‍ ഇടപെട്ടിരിക്കുകയാണ്. സുരേന്ദ്ര പക്ഷവും ഒന്ന് ഉണര്‍ന്നിരിക്കുകയാണ്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് തൃശ്ശൂരിലെ വോട്ട് വിവാദത്തില്‍ സുരേന്ദ്രന്‍ പ്രതികരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെ നയിച്ചത് കെ. സുരേന്ദ്രനായിരുന്നു. തന്റെ നേതൃത്വത്തില്‍ സുരേഷ് ഗോപിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തെന്ന് കൂടി പറഞ്ഞുവെക്കുകയാണ് സുരേന്ദ്രന്‍.

കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം;

തൃശൂരില്‍ സുരേഷ്‌ഗോപി ജയിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പരിഹസിക്കാനായിരുന്നു ഇടതുവലത് മുന്നണികള്‍ ശ്രമിച്ചിരുന്നതെങ്കില്‍ അദ്ദേഹം ജയിച്ച ശേഷം അത് അംഗീകരിക്കാനാവാത്ത മാനസിക അവസ്ഥയിലേക്ക് അവര്‍ മാറി. പൂരംകലക്കിയാണ് ജയിച്ചതെന്ന ആരോപണം ത്യശൂരിലെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞപ്പോള്‍ ഇപ്പോള്‍ ഇതാ വോട്ട് ചേര്‍ക്കല്‍ ആരോപണവുമായി രണ്ട് കൂട്ടരും ഇറങ്ങിയിരിക്കുകയാണ്. സുരേഷ് ഗോപി ജയിച്ചത് മുക്കാല്‍ ലക്ഷത്തിലധികം വോട്ടിനാണെന്ന് നിങ്ങള്‍ മറക്കരുത്. എന്റെ പ്രിയ സുഹൃത്ത് സുനില്‍ കുമാറിന്റെ ബൂത്തിലും അന്തിക്കാട് പഞ്ചായത്തിലും വരെ സുരേഷ് ഗോപിയാണ് ലീഡ് ചെയ്തതെന്ന് ഓര്‍ക്കണം. ഇങ്ങനെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴില്‍ ആറ് നിയമസഭ മണ്ഡലങ്ങളിലും സമഗ്രമായ ലീഡാണ് സുരേഷ് ഗോപി നേടിയത്.

കോണ്‍ഗ്രസുകാര്‍ എന്നെ തോല്‍പ്പിച്ചുവെന്ന് പറഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനാണ്. അതിന്റെ പേരില്‍ ജോസ് വെളളൂരിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു. സിപിഐയിലും സിപിഎമ്മിലും സമാനമായ സംഘടനാ നടപടികളുണ്ടായി. അടിസ്ഥാന ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് പോയത് കൊണ്ടാണ് തൃശൂരില്‍ അവര്‍ ജയിച്ചതെന്നും 20% വോട്ട് പിടിച്ചതെന്നും പറഞ്ഞത് സിപിഎം സംസ്ഥാന സമ്മേളനമാണ്. ഇതൊക്കെയായിട്ടും ഇപ്പോഴും ചിലര്‍ക്ക് സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാനാവാത്തത് മനസിലെ മാലിന്യം കൊണ്ട് മാത്രമാണ്.

തൊട്ടടുത്ത മണ്ഡലങ്ങളില്‍ നിന്നും വോട്ട് മാറ്റി ചേര്‍ത്താണ് ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചതെന്നാണ് മറ്റൊരാരോപണം. തൊട്ടടുത്ത ആലത്തൂര്‍ മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടാണ് ബിജെപിക്ക് അധികം ലഭിച്ചത്. പാലക്കാടും പൊന്നാനിയിലും ക്രമാതീതമായി വോട്ട് കൂടുകയാണ് ചെയ്തത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ട് ചേര്‍ത്തിട്ടുണ്ട്. കൃത്യമായ അടിസ്ഥാന സംഘടനാ പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ 20% വോട്ട് നേടിയത്. വെറും ഒന്നര ശതമാനം വോട്ടിനാണ് രണ്ട് സീറ്റുകളില്‍ ഞങ്ങള്‍ പരാജയപ്പെട്ടത്. എന്നിട്ടും ഞങ്ങള്‍ ജനാധിപത്യത്തെ പരിഹസിച്ചില്ല. 2016ല്‍ മുസ്ലിംലീഗ് ഗള്‍ഫിലുളളവരുടെ വരെ കള്ളവോട്ട് ചെയ്ത തിരഞ്ഞെടുപ്പില്‍ ഞാന്‍ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അന്നും നിയമ പോരാട്ടം നടത്തുകയാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ തോറ്റ് തുന്നംപാടിയിട്ടും ജനങ്ങളെ പല്ലിളിച്ച് കാണിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്. ഇതായിരുന്നു സുരേന്ദ്രന്റെ കുറിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത  (37 minutes ago)

ഒരുവയസുകാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി ജവാന്‍  (47 minutes ago)

ക്ഷേമ പദ്ധതികള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍: മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പരിഹസിച്ച് എം.കെ. സ്റ്റാലിന്‍  (1 hour ago)

നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍  (1 hour ago)

ഇരുട്ട് മുറിയില്‍ നഗ്ന പൂജ, സെബാസ്റ്റ്യന് സാത്താന്‍ സേവ ? പിന്നില്‍ വന്‍ സംഘം  (1 hour ago)

കാട്ടുതീയില്‍ വിറച്ച് യൂറോപ്പ് ; ഗ്രീസില്‍ മനുഷ്യര്‍ വെന്ത് മരിക്കുന്നു  (1 hour ago)

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പോലീസില്‍ പരാതി  (2 hours ago)

കണ്ണില്‍ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടു; ആശുപത്രി കിടക്കയിലെ ചിത്രം പങ്കുവച്ച് നടന്‍  (2 hours ago)

തോറ്റ് തുന്നംപാടിയതിന് സുരേഷ്‌ഗോപിയോട് ചൊറിച്ചില്‍ ; ഇടത് വലതിനെ തോണ്ടി കെ സുരേന്ദ്രന്‍  (2 hours ago)

സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...  (2 hours ago)

റോഡിൽ അങ്ങിങ്ങായി തെറിച്ച് വീണവരുടെ ശരീരങ്ങൾ കണ്ട് മനസ്സുമരവിച്ച് വലിയതുറ സ്വദേശിനി...  (2 hours ago)

ഗാസ നഗരം പിടിച്ചെടുക്കൽ യുദ്ധത്തിന്റെ അവസാനമെന്ന് നെതന്യാഹു – ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു  (3 hours ago)

സുരേഷ് ഗോപി ജയിച്ചത് മുക്കാല്‍ ലക്ഷത്തിലധികം വോട്ടിനാണെന്ന് നിങ്ങള്‍ മറക്കരുത്  (3 hours ago)

കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധം; 23 കാരി ജീവനൊടുക്കി: സോനയുടെ ആത്മഹത്യയുടെ പിന്നാമ്പുറം...  (3 hours ago)

Malayali Vartha Recommends