Widgets Magazine
12
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...


ഗാസ നഗരം പിടിച്ചെടുക്കൽ യുദ്ധത്തിന്റെ അവസാനമെന്ന് നെതന്യാഹു – ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും...


കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധം; 23 കാരി ജീവനൊടുക്കി: സോനയുടെ ആത്മഹത്യയുടെ പിന്നാമ്പുറം...


മൂന്ന് സ്ത്രീകളുടെ തിരോധാനത്തിന് പിന്നിലെ അതിബുദ്ധി; സെബാസ്റ്റ്യന്റെ ദുരൂഹ ലോകം തുറന്നുകാട്ടാൻ പൊലീസ് നീക്കം...


വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്

വെട്ടുകാട് പളളിയില്‍വെച്ച് സ്ത്രീയുടെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍

11 AUGUST 2025 09:57 PM IST
മലയാളി വാര്‍ത്ത

വെട്ടുകാട് ദേവാലയത്തില്‍വെച്ച് യുവതിയുടെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍. ദേവാലയത്തിലെ ക്രിസ്തുരാജ പ്രതിമയില്‍ ഹാരം ചാര്‍ത്തുകയായിരുന്ന യുവതിയുടെ മൂന്നേകാല്‍ പവന്റെ സ്വര്‍ണമാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട ഇരുവരെയും വലിയതുറ പോലീസാണ് പിടികൂടിയത്.

തമിഴ്‌നാട് തൂത്തുക്കുടി മാരിയമ്മന്‍ തെരുവില്‍ ഡോര്‍ നമ്പര്‍ 23ല്‍ പളനിയമ്മ (45), കൊടകാദി (46) എന്നിവരാണ് അറസ്റ്റിലായത്. ആനയറ സ്വദേശിയായ യുവതിയുടെ മാലയാണ് പ്രതികള്‍ കവര്‍ന്നത്. ഈ മാസം എട്ടിന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വീടുകളില്‍ നിന്ന് പഴയ വസ്ത്രങ്ങള്‍ വാങ്ങുന്ന സംഘത്തിലുളളവരാണ് ഇവര്‍. വെട്ടുകാട് മേഖലയിലെ വീടുകളിലെത്തി പഴയ വസ്ത്രങ്ങള്‍ വാങ്ങി ശേഖരിച്ചശേഷമാണ് ഇവര്‍ പളളി വളപ്പിലെത്തിയത്.

ദേവാലയത്തിന്റെ പുറത്തുളള ക്രിസ്തുരാജ പ്രതിമയില്‍ ഹാരം ചാര്‍ത്തുന്നതിനിടയില്‍ പിന്നിലുണ്ടായിരുന്ന പളനിയമ്മയും കൊടകാദിയും യുവതിയുടെ മാല കവര്‍ന്നശേഷം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മാല നഷ്ടപ്പെട്ട യുവതി വലിയതുറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയെ കണ്ടെത്തി.

ഓട്ടോഡ്രൈവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്‌റ്റേഷന്‍ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഇന്‍സമാം, ജയശ്രീ, സീനിയര്‍ സിപിഒമാരായ ഷീജ, ഷൈനി, സിപിഒമാരായ അഭിലാഷ്, കിഷോര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് വെട്ടുകാട് മുതല്‍ കഴക്കൂട്ടം വരെയുളള 200 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴക്കൂട്ടം റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്താണ് ഇവര്‍ തമ്പടിച്ചിരുന്നത്. വൈകാതെ പോലീസ് ഇവിടെയെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തെത്തി ബസ് യാത്രക്കാരായ സ്ത്രീകളുടെ മാലകള്‍ കവരുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് വലിയതുറ പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിന് രേണുവിനെക്കൊണ്ട് നല്ലത് പറയിപ്പിക്കണമെന്ന് മോഹന്‍ലാല്‍  (1 hour ago)

ബിഗ് ബോസില്‍ നിന്ന് മൂന്നുദിവസത്തിനുള്ളില്‍ പുറത്താകുന്നവരുടെ പട്ടികയില്‍ ആരൊക്കെ  (1 hour ago)

വാല്‍പ്പാറയില്‍ ഏഴുവയസുകാരനെ പുലി കടിച്ചുകൊന്നു  (1 hour ago)

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വെട്ടുകാട് പളളിയില്‍വെച്ച് സ്ത്രീയുടെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍  (3 hours ago)

ആറളം ഫാമില്‍ നിന്ന് 9 ആനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി  (3 hours ago)

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സജി നന്ത്യാട്ട് രാജിവച്ചു  (3 hours ago)

അഞ്ച് പേര്‍ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്  (4 hours ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത  (5 hours ago)

ഒരുവയസുകാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി ജവാന്‍  (5 hours ago)

ക്ഷേമ പദ്ധതികള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍: മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പരിഹസിച്ച് എം.കെ. സ്റ്റാലിന്‍  (5 hours ago)

നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ഇരുട്ട് മുറിയില്‍ നഗ്ന പൂജ, സെബാസ്റ്റ്യന് സാത്താന്‍ സേവ ? പിന്നില്‍ വന്‍ സംഘം  (5 hours ago)

കാട്ടുതീയില്‍ വിറച്ച് യൂറോപ്പ് ; ഗ്രീസില്‍ മനുഷ്യര്‍ വെന്ത് മരിക്കുന്നു  (6 hours ago)

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പോലീസില്‍ പരാതി  (6 hours ago)

Malayali Vartha Recommends