Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എഡിജിപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ... 14 ന് വിജിലന്‍സ് കോടതി ഉത്തരവ് പറയും

12 AUGUST 2025 08:37 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ പുതിയ ലാവണം നല്‍കി എക്‌സൈസ് കമ്മീഷണറായി അവരോധിച്ച മുന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി 14 ന് ( വ്യാഴാഴ്ച ) ഉത്തരവ് പറയും.

വസ്തുവകകള്‍ വാങ്ങല്‍ വില്‍ക്കലുകള്‍ക്ക് അനുമതിപത്രം എവിടെയെന്ന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാരിനെ അറിയിച്ചതായി അജിത് കുമാറിന്റെ മൊഴിയിലുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. അതേ സമയം സര്‍ക്കാരിനെ അറിയിച്ചതായും അനുമതി കിട്ടിയതുമായ രേഖകള്‍ എവിടെയെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മൗനം പാലിച്ചു. തല്‍സമയം പ്രാമാണിക തെളിവുകള്‍ ഹാജരാക്കാതെ കുറ്റാരോപിതന്റെ മൊഴി എങ്ങനെ വിശ്വസത്തിലെടുക്കുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഹര്‍ജി തള്ളണമെന്ന വാദത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ ഉറച്ചു നിന്നു.

പി ശശിക്കെതിരെ ഗൂഢാലോചന മാത്രമാണ് ആരോപിക്കുന്നതെന്നും ശശിയെ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന മുന്‍ ക്രമസമാധാന എഡിജിപിഎം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജാണ് കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ അനുമതി വാങ്ങാതെ കവടിയാര്‍കൊട്ടാരത്തിന് സമീപം ആദിത്യ വര്‍മ്മയില്‍ നിന്നും വില വാങ്ങി നിര്‍മ്മിക്കുന്ന കൊട്ടാര സദൃശ്യമായ വീട് , 2016 ല്‍ 33 ലക്ഷം രൂപക്ക് ഫ്‌ലാറ്റ് വാങ്ങി 22 ആം നാള്‍ അതേ ഫ്‌ലാറ്റ് 65 ലക്ഷം രൂപക്ക് മറിച്ച് വിറ്റ് കള്ളപ്പണം വെളിപ്പിക്കല്‍ , സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

വിജിലന്‍സ് മാനുവല്‍ നിഷ്‌ക്കര്‍ഷിക്കുന്ന 6 പാരാമീറ്ററുകള്‍ ലംഘിച്ച്‌യഥാര്‍ത്ഥ പ്രാഥമിക അന്വേഷണം നടത്താതെ വെറും വെരിഫിക്കേഷന്‍ (പരിശോധന) മാത്രം നടത്തിയത് എന്ത് അധികാരത്തിലെന്നും കോടതി ചോദിച്ചു.



സ്ഥാവര ജംഗമ സ്വത്തുക്കളുടെ മൂല്യ നിര്‍ണ്ണയം നടത്തിയിട്ടില്ല. കവടിയാര്‍കൊട്ടാരത്തിന് സമീപം നിര്‍മാണത്തിലിരിക്കുന്ന ആഡംബര വീട് , വസ്തു എന്നിവയുടെ യഥാര്‍ത്ഥ മൂല്യ നിര്‍ണ്ണയം, വിപണി വില എന്നിവ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ല.
വസ്തു വകകള്‍ വാങ്ങാനുള്ള വരുമാന സ്രോതസ്സ്, ഫ്‌ലാറ്റു വിറ്റു കിട്ടിയ പണത്തിന്റെ ഉറവിടം, ചിലവഴിക്കല്‍, നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടില്ല. ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. വസതികള്‍, ബാങ്ക് ലോക്കറുകള്‍ എന്നിവ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്തിട്ടില്ല. ആയതിനാല്‍ തുടരന്വേഷണമോ കോടതി നേരിട്ട് അന്വേഷിക്കുകയോ വേണമെന്നും കൂടുതല്‍ തെളിവുകളും സാക്ഷികളെയും ഹാജരാക്കാമെന്നും വാദി ഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചു.വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താന്‍ ചെക്ക് പിരിയഡ് കണക്കാക്കാത്തതെന്തെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends