Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

"ഞങ്ങളുടെ ക്രിസ്ത്യൻ കൊച്ചിനെ തൊടുന്നോടാ"..! റമീസിനെ വലിച്ചുകീറി സിറോ മലബാര്‍സഭ SEX ചാറ്റ് തൂക്കി,പേടിപ്പിച്ച് പോസ്റ്റുമോർട്ടം

12 AUGUST 2025 09:12 AM IST
മലയാളി വാര്‍ത്ത
നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്. ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്തെന്ന് സിറോ മലബാര്‍സഭ. പ്രലോഭിപ്പിച്ചോ, നിര്‍ബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാന്‍ ശ്രമിക്കുന്നതാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ഛത്തീസ്ഘട്ടില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ സേവനം ചെയ്തുപോന്ന ക്രൈസ്തവ സന്ന്യാസിനിമാര്‍ക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാല്‍ ശരിക്കുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കോതമംഗലത്താണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ ഇരയായി ക്രൈസ്തവ യുവതി ആത്മഹത്യ ചെയ്തതെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ കുറിപ്പില്‍ ആവശ്യപ്പെടുന്നു. കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി സോനയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ ഫേസ്ബുക്ക് കുറിപ്പ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറി, മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ സോനയുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നു.റമീസിനെതിരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. റമീസിന്റെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.



ശനിയാഴ്ച്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് പെണ്‍കുട്ടിയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും വിശദമാക്കുന്ന പെണ്‍കുട്ടിയുടെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്.

കോതമംഗലത്ത് ടിടിഐ വിദ്യര്‍ഥിനിയായ 23 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് പറവൂര്‍ ആലങ്ങാട് തോപ്പില്‍പറമ്പില്‍ റമീസ് (24) അറസ്റ്റിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, ദേഹോപദ്രവം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. യുവതിയെ മര്‍ദിക്കാന്‍ കൂട്ടുനിന്നതിന് റമീസിന്റെ മാതാപിതാക്കളെ അടക്കം കേസില്‍ പ്രതി ചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്

നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട് ; ഛത്തീസ്ഘട്ടിലല്ല , കോതമംഗലത്ത് !

പ്രലോഭിപ്പിച്ചോ , നിര്‍ബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാന്‍ ശ്രമിക്കുന്നതാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ഛത്തീസ്ഘട്ടില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ സേവനംചെയ്തുപോന്ന ക്രൈസ്തവ സംന്യാസിനി മാര്‍ക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാല്‍ ശരിക്കുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട് . കോതമംഗലത്താണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ ഇരയായി ക്രൈസ്തവ യുവതി ആത്മഹത്യ ചെയ്തത് .

 

 



എറണാകുളം ജില്ലയിലെ കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട് . കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ജീവനൊടുക്കിയ സംഭവത്തിലാണ് പറവൂര്‍ സ്വദേശി റമീസിനെതിരെ ആരോപണം ഉയര്‍ന്നത്. റമീസ് മുന്‍പ് ലഹരി കേസിലും ഇമ്മോറല്‍ ട്രാഫിക്കിങ്ങിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും വിശദമാക്കുന്ന പെണ്‍കുട്ടിയുടെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ , ന്യൂസ് 18 കേരള , ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടുണ്ട്.. കോളേജ് കാലത്തെ അടുപ്പമാണ് സോനയും റമീസും തമ്മിലുള്ള പ്രണയത്തിലേക്ക് മാറിയത്. ഈ പ്രണയമാണ് ദുരന്തത്തില്‍ കലാശിച്ചതും. 'നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവള്‍ ജീവനൊടുക്കിയത്'- സോനയുടെ സഹോദരന്‍ ആരോപിച്ചു. യുവതിയുടെ ആത്മഹത്യാ കുറിപ്പും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ ഇനിയും പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നത് സങ്കടകരമാണ് .

നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത് .അതോ ഇനി നിയമം ചില സംഘടിത ശക്തികളുടെവഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത് .

മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണം .

 



കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ലവ് ജിഹാദ് ആണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ടിടിസി വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. ടിടിസി വിദ്യാര്‍ഥിനിയും റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോള്‍ വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍, വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.സംഭവത്തെത്തുടര്‍ന്ന് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.



കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തി വിവരങ്ങള്‍ തേടും. പെണ്‍കുട്ടിക്ക് റമീസില്‍ നിന്ന് മര്‍ദ്ദനം ഏറ്റുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ വ്യക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends