കള്ളവോട്ട് കൊള്ള; രാഹുൽഗാന്ധിയുടെ വലയിൽ കുടുങ്ങിയോ സുരേഷ് ഗോപി!? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനാധിപത്യത്തിന്റെ ശ്രീകോവിനെ കളങ്കപ്പെടുത്തിയവരാര്....? മാധ്യമങ്ങൾ നിറയെ കള്ളവോട്ട് വിവാദം അലയടിക്കുമ്പോൾ ജനാധിപത്യത്തിന് വേണ്ടി ചോര ചിന്തിയവരുടെ ജീവൻ ബലി കൊടുത്തവരുടെ എല്ലാം മുഖമാണ് ഓർമ്മ വരുക. ഇന്നീ കാണുന്ന ജനാധിപത്യത്തിലേക്ക് രാജ്യമെത്താൻ കോടിക്കണക്കിന് ആളുകൾ അവരുടെ ജീവൻ ബലികൊടുത്തിട്ടുണ്ട്. അതൊന്നും കസേരയോ ബഹുമാനമോ പണമോ മോഹിച്ചായിരുന്നില്ല.
സ്വന്തം നാട്ടിൽ ഒന്ന് ശ്വാസം വിടാൻ എങ്ങ് നിന്നോ വലിഞ്ഞ് കേറി വന്ന് ആധിപത്യം സ്ഥാപിച്ചവന്റെ സമ്മതം വേണമെന്നത് ഒഴിവാക്കാൻ വേണ്ടി മാത്രമുള്ള പെടാപ്പാടായിരുന്നു അത്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ചിലർക്കെല്ലാം ആ പോരാട്ട കഥകളെല്ലാം വെറും കെട്ട് കഥ. ജനാധിപത്യവും ജനാധിപത്യ സംവിധാനവും വെറും തമാശ. അത് തെളിയിക്കുന്നതാണ് മാസങ്ങളോളം ഉള്ള തിരച്ചിലിനൊടുവിൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ച ആ കള്ളവോട്ട് കൊള്ളയുടെ കഥ. തെറ്റ് ചെയ്തവനെ ചാട്ടവാറ് കൊണ്ട് അടിക്കുന്നതിന് പകരം അത് തെറ്റെന്ന് ചൂണ്ടിക്കാണിക്കുന്നവനെ തല്ലിചതക്കുന്നതാണ് നിലനിൽപ്പെന്ന് മനസ്സിലാക്കുന്ന ഒരു പറ്റം അഥപതിച്ച വർഗം ഇന്ന് പ്രതിപക്ഷത്തിനെതിരേയും രാഹുൽഗന്ധി എംപിയ്ക്കെതിരേയും നിൽക്കുകയാണ്..
പക്ഷേ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവന് ഇന്ന് രാഷ്ട്രീയം നോക്കാതെ രാഹുൽഗാന്ധിക്ക് ഒപ്പം നിൽക്കേണ്ടി വരും . കാരണം രാഹുൽഗാന്ധി ഉന്നയിച്ച കള്ളവോട്ട് കൊള്ളയുടെ കണക്ക് തെറ്റെന്ന് ഇലക്ഷൻകമ്മീഷൻ പോലും വാദിക്കുമ്പോൾ തെളിവുകളെല്ലാം ഇതിന് എതിരാണെന്നുള്ളതാണ്. കേരളത്തിൽ താമര വിരിയിക്കുന്നു, ബിജെപിയുടെ പുതിയ മുഖം, തൃശ്ശൂരങ്ങ് എടുത്ത് എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച സുരേഷ് ഗോപിയുടെ സ്വന്തം സഹോദരനടക്കും അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പോലും ഒന്നിലധികം വോട്ട് എന്നുള്ളതാണ് ഏറ്റവും അടുത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.
സുരേഷ് ഗോപിയുടെ സഹോദരന്, സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പർ 1116-ൽ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറിൽ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നായിരുന്നു കോൺഗ്രസും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാറും ആരോപിച്ചത്.
സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ ഇവരുടെ പേരുകളില്ല. തൃശൂരിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കള്ളവോട്ടുകൾ ചേർത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോൺഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു. സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശിക്കും തൃശൂരിൽ വോട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. തൃശൂരിൽ ആർഎസ്എസ് നേതാവിനും ഭാര്യയ്ക്കും ഇരട്ട വോട്ടെന്നും ആരോപണമുയർന്നിരുന്നു. തൃശൂരിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ വിവരവും പുറത്തുവന്നത്.
ബിജെപി പ്രാദേശിക നേതാവ്, ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി, യോഗാ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കെ ആർ ഷാജി, ഭാര്യ സി ദീപ്തി എന്നിവർക്ക് ഇരട്ട വോട്ടെന്നാണ് ആരോപണം. ഇരുവർക്കും ആലത്തൂർ മണ്ഡലത്തിലായിരുന്നു വോട്ട്. ഇരുവരുടേയും വോട്ട് തൃശൂർ മണ്ഡലത്തിലും ചേർത്തു എന്നായിരുന്നു ആരോപണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണനെതിരെയും ഇരട്ട വോട്ട് ആരോപണം ഉയർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വോട്ടറായ വി ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചേർക്കുകയും അത് ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണം. തൃശൂരിലെ ബിജെപി പ്രാദേശിക നേതാവ് ഹരിദാസിനെതിരെയും ഇത്തരത്തിൽ ഇരട്ട വോട്ട് ആരോപണം ഉയർന്നു. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന വേലൂർ, തൃശൂർ മണ്ഡലത്തിൽപ്പെടുന്ന പൂങ്കൂന്നം എന്നിവിടങ്ങളിൽ വോട്ടുണ്ടെന്നാണ് ആരോപണം.
അത് മാത്രമല്ല തൃശൂരിൽ കള്ളവോട്ട് നടനെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം വീട്ടമ്മ രംഗത്തെത്തിയപ്പോൾ അവരുടെ ലിസ്റ്റ് പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, ആ പേരുകളുടെ കൂട്ടത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുടെ പേരുമുണ്ട്. തൃശൂരിലെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ തന്റെ മേൽവിലാസത്തിൽ 9 കള്ളവോട്ടുകൾ ചെയ്തതെന്നാണ് വീട്ടമ്മയായ പ്രസന്ന ആരോപിച്ചത്. കള്ളവോട്ട് നടത്തിയവരിൽ ഒരാൾ സുരേഷ് ഗോപിയുടെ ഡ്രൈവറായ എസ് അജയകുമാർ ആണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. പൂങ്കുന്നത്തെ ഫ്ലാറ്റിൽ താമസിക്കാതെയാണ് തിരുവനന്തപുരം സ്വദേശിയായ അജയകുമാർ വോട്ടേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഇയാളുടെ വോട്ട് തിരുവനന്തപുരത്തായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വോട്ടർ ഐഡി നമ്പർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ക്യാപിറ്റൽ വില്ലേജ് ഫ്ലാറ്റിലെ സി-4ലെ താമസക്കാർക്കുപോലും ഇയാളെ അറിയില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അജയകുമാറിന്റെ പോളിംഗ് ബൂത്ത് തിരുവനന്തപുരം ശാസ്തമംഗലത്തെ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളായിരുന്നു. തിരുവനന്തപുരത്തുള്ള അജയകുമാറിന്റെ ഒരു അയൽവാസിയും ഇയാൾ തിരുവനന്തപുരത്തുകാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പോളിംഗ് സ്റ്റേഷൻ ശാസ്തമംഗലം തന്നെയാണ്. ഇത്തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. രാഹുൽ ഗാന്ധി നടത്തിയ അന്വേഷണം റിപ്പോർട്ട് അത് പൂർണമായും ശരിയാണെന്ന് പറയാനാളല്ല എങ്കിലും ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് കയ്യിൽ ഏൽപ്പിച്ച ഏക ആയുധം. അതാണ് വോട്ട്. അതിനെയാണ് ഇവിടെ ഇത്തരക്കാർ വിലയ്ക്കെടുത്തതെന്ന്. ഇതിന്റെ വസ്തുത ഇനി പുറത്ത് വരേണ്ടത് രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല അതിന്റെ നെടുംതൂണായ ഞാനുൾപ്പെടെ നിങ്ങളുൾപ്പെടെ ജനാധിപത്യ വിശ്വാസികളുടെ ആവശ്യം കൂടെയാണ്.
https://www.facebook.com/Malayalivartha