Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഭര്‍ത്താവിനും മരുമക്കള്‍ക്കും അപകടം വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ സ്ത്രീ പിടിയില്‍

12 AUGUST 2025 09:37 PM IST
മലയാളി വാര്‍ത്ത

കുടുംബത്തിലെ കഴിഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് വിശ്വാസിപ്പിച്ച് ഭര്‍ത്താവിനും മരുമക്കള്‍ക്കും അപകടം വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി വേളാങ്കണ്ണി മാതാവിന്റെ പ്രതിരൂപമാണ് താനെന്ന് പറഞ്ഞ് വീട്ടമ്മയെ വിശ്വസിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയ സ്ത്രീ പിടിയില്‍. പള്ളിക്കല്‍ ആനയടി സ്വദേശിനിയായ തുളസി (57)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏനാത്ത് കടമ്പനാട് വടക്ക് സ്വദേശിനി ലീലാമ്മ (74) ആണ് തട്ടിപ്പിനിരയായത്.

ഭര്‍ത്താവിനും മരുമക്കള്‍ക്കും അപകടം വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണവും പണവും കവരുകയായിരുന്നു.ഓഗസ്റ്റ് 10ന് രാവിലെ 9.30ഓടെ ലീലാമ്മയുടെ വീട്ടിലെത്തിയ പ്രതി, വീട്ടിലെ പഴയ കാര്യങ്ങള്‍ പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. താന്‍ വേളാങ്കണ്ണി മാതാവിന്റെ പ്രതിരൂപമാണെന്ന് പറഞ്ഞ ഇവര്‍, ലീലാമ്മയുടെ ഭര്‍ത്താവിനും മരുമക്കള്‍ക്കും ആപത്ത് സംഭവിക്കുമെന്നും അത് ഒഴിവാക്കാന്‍ വഴിപാടുകള്‍ നടത്തണമെന്നും പറഞ്ഞ് ഭയപ്പെടുത്തി. ആപത്ത് ഒഴിവാക്കാന്‍ 51 പേര്‍ക്ക് ഊണ് നല്‍കണമെന്ന് പറഞ്ഞ് ആദ്യം 5,000 രൂപ വാങ്ങി. പണം അലമാരയില്‍ ഉണ്ടെന്ന് 'ദീര്‍ഘദൃഷ്ടി'യിലൂടെ കണ്ടെന്ന് പറഞ്ഞ് ലീലാമ്മയെ അത്ഭുതപ്പെടുത്തി.

തുടര്‍ന്ന്, ഈ തുകകൊണ്ട് ആപത്ത് മാറില്ലെന്ന് പറഞ്ഞ്, കൊന്ത ഉയര്‍ത്തി പ്രാര്‍ത്ഥനകള്‍ നടത്തി ലീലാമ്മയെ ഭയപ്പെടുത്തി. ശേഷം, കൈയ്യിലുണ്ടായിരുന്ന 1.25 പവന്‍ സ്വര്‍ണ്ണവള, അര പവന്‍ വീതമുള്ള 3 സ്വര്‍ണ്ണമോതിരങ്ങള്‍, 2 ഗ്രാം സ്വര്‍ണ്ണ കോയിന്‍ എന്നിവയുള്‍പ്പെടെ ആകെ 3 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. പ്രാര്‍ത്ഥിച്ച് തിങ്കളാഴ്ച തിരികെ നല്‍കാമെന്ന് പറഞ്ഞ് പ്രതി സ്വര്‍ണ്ണവുമായി കടന്നുകളഞ്ഞു.സംഭവം നടന്ന വൈകുന്നേരം തന്നെ ലീലാമ്മ ഏനാത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ മണിക്കൂറുകള്‍ക്കകം വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഏകദേശം 2,15,000 രൂപയുടെ നഷ്ടമാണ് ലീലാമ്മയ്ക്ക് ഉണ്ടായത്. തുളസിയുടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണം പൊലീസ് കണ്ടെത്തുകയും ബാങ്ക് അപ്രൈസറെ കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends