പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്റ്റിഡിയില്‍ എടുത്ത പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. അസം സ്വദേശി പ്രസണ്‍ജിത്താണ് ചാടിപ്പോയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തത്. പ്രതിക്കായി നിലവില്‍ തെരച്ചില്‍ തുടരുകയാണ്.
അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് കൊണ്ടുപോകുന്നതിനായി നില്‍ക്കുന്നതിനിടെയാണ് വിലങ്ങുമായി ഇയാള്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വിലങ്ങണിയിച്ച് പ്രതിയെ ബെഞ്ചില്‍ ഇരുത്തിയിരിക്കുകയായിരുന്നു. ഇതിനിടെ പൊലീസിന്റെ ശ്രദ്ധ തെറ്റിയപ്പോള്‍ പിന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.
https://www.facebook.com/Malayalivartha






















