Widgets Magazine
16
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനായി ദേവനെത്തി... അശ്ലീല സിനിമകളില്‍ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേതയെ നാണം കെടുത്തിയവര്‍ ഓടിയൊളിച്ചു; അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്‌ഹോം വിരുന്ന് സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും...


വിദേശയാത്രയ്ക്കുള്ള സാധ്യത കാണുന്നു...നിങ്ങളുടെ ഇന്നത്തെ ഫലമറിയാം


സങ്കടക്കാഴ്ചയായി... സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലില്‍ പോകുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

സാമ്പത്തിക തകർച്ച, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ ലോകത്തിലെയും രാജ്യത്തെയും പല ധനകാര്യ സ്ഥാപനങ്ങളും തകർന്നടിഞ്ഞപ്പോൾ കെഎസ്എഫ്ഇ മികച്ച മാതൃകയായി; കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

14 AUGUST 2025 01:54 PM IST
മലയാളി വാര്‍ത്ത

ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെഎസ്എഫ്ഇ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുന്നത്. മലയാളികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ സാധാരണക്കാർക്ക് സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. കെ.എസ്.എഫ്.ഇ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക തകർച്ച, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ ലോകത്തിലെയും രാജ്യത്തെയും പല ധനകാര്യ സ്ഥാപനങ്ങളും തകർന്നടിഞ്ഞപ്പോൾ കെഎസ്എഫ്ഇ മികച്ച മാതൃകയായി. കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങൾ കേവലം പണമിടപാട് മാത്രമല്ല. വ്യവസായങ്ങൾക്കും ഉത്പാദന സ്ഥാപനങ്ങൾക്കും ആവശ്യമായ മുതൽമുടക്കും നിക്ഷേപവും കെഎസ്എഫ്ഇ നൽകുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും കൂടുതൽ വേരുകളുള്ള ധനകാര്യ സ്ഥാപനമായി മുന്നേറാൻ കെ.എസ്.എഫ്.ഇയ്ക്ക് കഴിയണം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നയവൈകല്യങ്ങളാൽ തകരുന്ന സാഹചര്യത്തിൽ കെഎസ്എഫ്ഇ ഒരു ബദലായി ഉയർന്നുവരികയാണെന്നും നവകേരളം സൃഷ്ട്ടിക്കുന്നതിൽ സുപ്രധാന പങ്ക് സ്ഥാപനത്തിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1967-ൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ നേതൃത്വത്തിലാണ് കെഎസ്എഫ്ഇ രൂപീകൃതമായത്. സ്വകാര്യ ചൂഷകരുടെ കൈകളിലായിരുന്ന ചിട്ടി രംഗത്തിന് ഒരു ബദൽ എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഇ തുടങ്ങിയത്. എന്നാൽ അതിൽ നിന്നെല്ലാം ബഹുദൂരം മുന്നോട്ട് പോകാൻ സ്ഥാപനത്തിന് കഴിഞ്ഞു. ചിട്ടിക്ക് പുറമെ സ്വർണ്ണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, ചിട്ടിയിൽ നിന്നുള്ള വായ്പ എന്നിങ്ങനെ സാധാരണക്കാർക്ക് സഹായം നൽകുന്ന ഒട്ടേറെ പദ്ധതികൾ കെഎസ്എഫ്ഇ നടപ്പാക്കിയിട്ടുണ്ട്.

പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 683 ശാഖകളുള്ളതും ഒരു ലക്ഷം കോടിയിലേറെ രൂപ ബിസിനസ്സുമുള്ള സ്ഥാപനമായി മാറി. പ്രതിവർഷം 60 ലക്ഷം ധന ഇടപാടുകൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. 2016 ലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ 30,000 കോടി രൂപയായിരുന്ന കെഎസ്എഫ്ഇയുടെ ബിസിനസ്സ്, കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് മൂന്നിരട്ടിലേറെ വളർച്ച നേടി. പ്രവർത്തന ലാഭം 236 കോടി രൂപയിൽ നിന്നും 500 കോടി രൂപയായി വർദ്ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

2016 മുതൽ കെഎസ്എഫ്ഇയെ കൂടുതൽ ജനകീയമാക്കാൻ വലിയ ഇടപെടലുകൾ നടന്നു. പ്രവാസികൾക്ക് ചിട്ടിയിൽ ചേരാൻ സൗകര്യമൊരുക്കിയത് ഇതിലൊന്നാണ്. അന്നത്തെ ധനമന്ത്രിയും കെഎസ്എഫ്ഇ നേതൃത്വവും വിദേശത്ത് നടത്തിയ സന്ദർശനങ്ങൾ കെഎസ്എഫ്ഇയുടെ മുന്നേറ്റത്തിന് വലിയ സംഭാവന നൽകി. ആകർഷകമായ വ്യവസ്ഥകളോടെയാണ് കെഎസ്എഫ്ഇ ഇപ്പോൾ ചിട്ടികൾ നടത്തുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ചിട്ടിയെ പുനക്രമീകരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.

'മൊബൈൽ ആപ്ലിക്കേഷൻ യാഥാർത്ഥ്യമാകുന്നതോടെ കെഎസ്എഫ്ഇയുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. 121 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ കെഎസ്എഫ്ഇ ചിട്ടിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. പ്രവാസികളുടെ സ്വകാര്യ നിക്ഷേപത്തിൽ ഉപരി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംഭാവന എന്ന നിലക്ക് കൂടിയാണ് പ്രവാസി ചിട്ടികൾ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍  (21 minutes ago)

വനിതകള്‍ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി  (36 minutes ago)

ബോബ് സിംപ്‌സണ്‍ അന്തരിച്ചു  (46 minutes ago)

പവന് 40 രൂപയുടെ കുറവ്  (57 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിലിടിച്ച്....  (1 hour ago)

വീട്ടുമുറ്റത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസിയായ...  (1 hour ago)

കോഴിക്കോട് വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക്  (1 hour ago)

മകന്റെ വേര്‍പാട് താങ്ങാനാവാതെ.... സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലില്‍ പോകുന്നതിനിടെ....  (1 hour ago)

പൊന്‍മുടി ബോണക്കാട്,കല്ലാര്‍,പേപ്പാറ മേഖലകളില്‍ മഴ ശക്തി പ്രാപിച്ചു...  (1 hour ago)

ഗഗന്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ട് ഡിസംബറില്‍ ആദ്യ വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ.  (2 hours ago)

നവീന്‍ ബാവുവിന്റെ മരണം....  (2 hours ago)

അലാസ്ക ആകാശത്ത് പുടിനെ വളഞ്ഞ് F-35 FIGHTER JET..! പേടിച്ച് വിറച്ച് റഷ്യ, മൂന്ന് മണിക്കൂർ ചർച്ചയ്ക്ക് മുൻപ് മോദിയെ വിളിച്ച് പുടിൻ  (2 hours ago)

അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന  (2 hours ago)

ശബരിമല നട ഇന്ന് തുറക്കും....  (3 hours ago)

തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക്...  (3 hours ago)

Malayali Vartha Recommends