യാത്രക്കാരുടെ ജീവനു തന്നെ ഭീഷണി... കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം. ബസുകളിലെ വാതിലുകള്‍ അടയ്ക്കാനായാണ് പ്ലാസ്റ്റിക് കയറുകള്‍ കെട്ടിയത്. ഇവയാണ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.
കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയറാണ് അടിയന്തര ഉത്തരവ് ഇറക്കിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകള്‍ക്കും ഇതുസംബന്ധിച്ചു നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ കെട്ടുന്ന കയറുകള്‍ യാത്രക്കാരുടെ കഴുത്തില്‍ തട്ടി ജീവനു തന്നെ ഭീഷണിയുയര്‍ത്തുന്നതായി മനുഷ്യാവകാശ കമ്മീഷനു പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.
തുറന്നു കിടക്കുന്ന വാതിലുകള്‍ വേഗത്തില്‍ അടയ്ക്കുന്നതിനായാണ് ബസ് വാതിലുകളില്‍ ഇത്തരത്തില്‍ അശാസ്ത്രീയ രീതിയില്‍ കയറുകള്‍ കെട്ടിയിരുന്നത്. കയറുകള്‍ അടിയന്തരമായി നീക്കിയില്ലെങ്കില്‍ യൂണിറ്റ് അധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha