എഡിജിപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ... അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളി, കോടതി നേരിട്ട് അന്വേഷണം നടത്തും

സര്‍ക്കാര്‍ പുതിയ ലാവണം നല്‍കി എക്‌സൈസ് കമ്മീഷണറായി അവരോധിച്ച മുന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന ഹര്‍ജിയില്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളി. കോടതി നേരിട്ട് അന്വേഷണം നടത്തും.
സ്വകാര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും മതിയായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്നും 113 പേജുള്ള ഉത്തരവില്‍ കോടതി വിലയിരുത്തി.
30 ന് വാദിയുടെ മൊഴിയെടുക്കും.ശരിയായ അന്വേഷണം നടത്താതെ വിജിലന്‍സ് മാനുവല്‍ കാറ്റില്‍ പറത്തി എഡിജിപിയെ രക്ഷിച്ചെ
ടുക്കാന്‍ അദൃശ്യ അന്തര്‍ പ്രവേശിത ശക്തി പ്രവര്‍ത്തിച്ചതായി വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് ഉത്തരവില്‍ വ്യക്തമാക്കി.
കോടതി 113 പേജുള്ള കോടതി ഉത്തരവിലെ 86-ാം പേജില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം.നിയമ വിരുദ്ധ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചുവെന്ന് കോടതി
കോടതി ഉത്തരവ് കേസ് കോടതിയിലെത്തില്ലെന്നു കരുതിയ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്നും അഡ്വ നാഗരാജ് പ്രതികരിച്ചു
അതേസമയം മുഖ്യമന്ത്രിയുടെ കയ്യില്‍ ഒതുക്കി വെളിച്ചം കാണില്ലെന്നു കരുതിയ ഫയല്‍ കോടതി റദ്ദാക്കിയത് നീതിയുടെ വിജയമെന്ന് ഹര്‍ജിക്കാരന്‍. പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് (കുറ്റകൃത്യം നടന്നതായി) കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍
അജിത്കുമാറിനെ മാറ്റി നിര്‍ത്താന്‍ ആര്‍ജവം കാട്ടണമെന്നും വാദി
സ്വപ്ന സുരേഷ് കേസില്‍ ഗ്രൗണ്ട് കണ്ടെത്തി എം. ശിവശങ്കറിനെ രാജി വയ്പിച്ച മുഖ്യമന്ത്രിക്ക് ഈ കേസില്‍ അതിനുള്ള ചങ്കുറപ്പുണ്ടോയെന്നും വാദി
https://www.facebook.com/Malayalivartha






















