രേണുക സ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍

സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍. ദര്‍ശനെ ബെല്ലാരി ജയിലിലേക്ക് മാറ്റും. നടി പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു. രേണുക സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ടാണ് കന്നഡ നടന്‍ ദര്‍ശന്‍ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. കര്‍ണാടക സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. ദര്‍ശന് ജാമ്യം അനുവദിച്ച കര്‍ണാടക ഹൈക്കോടതി നടപടിയെ ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാലയും ആര്‍.മഹാദേവനും അടങ്ങിയ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ദര്‍ശനെയും നടി നടി പവിത്ര ഗൗ!ഡയെയും ഉള്‍പ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദര്‍ശന്റെ കടുത്ത ആരാധകന്‍ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്നു ഇയാള്‍. കഴിഞ്ഞ വര്‍ഷം ആയിരുന്നു വിവാഹം. ഭാര്യ അഞ്ച് മാസം ഗര്‍ഭിണിയാണ്. ജൂണ്‍ 8ന് ഉച്ചയ്ക്ക് ശേഷം രേണുക സ്വാമി, അമ്മയെ വിളിച്ച് ചില സുഹൃത്തുക്കള്‍ക്ക് ഒപ്പം ആണെന്നും ജോലിക്ക് പോയില്ലെന്നും പറഞ്ഞിരുന്നു. അതിന് ശേഷം രേണുക സ്വാമിയുടെ ഫോണ്‍ സ്വിച്ച് ഓഫായി.
രേണുക സ്വാമിയെ ദര്‍ശന്റെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ട് വന്നത് ആര്‍ ആര്‍ നഗറിലെ ഒരു ഷെഡിലേക്ക്. ഏക്കറുകള്‍ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസ്സുകാരന്റെയാണ്. ഇയാളുടെ മരുമകന്‍ ആണ് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികള്‍ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്പാണിത്. ഇവിടേക്ക് 8ന് രാത്രിയോടെ രേണുക സ്വാമിയെ കൊണ്ട് വന്നു എന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. ഇവിടേക്ക് പിന്നീട് ദര്‍ശനും വന്നു. എല്ലാവരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. ഇതില്‍ രേണുക സ്വാമി കൊല്ലപ്പെടുക ആയിരുന്നു. മൃതദേഹത്തില്‍ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഒക്കെ ഗുരുതരമായി മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha