സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. മോദി രാജ്ഘട്ടിലെത്തി. ശേഷം ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യം 79-ാം സ്വതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
7.30 ഓടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ സേനകളെ അഭിനന്ദിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്.
സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
https://www.facebook.com/Malayalivartha