ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ കൊമ്മാടിയില്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തി. തങ്കരാജ്, ഭാര്യ ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബാബുവിനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ ബാബു ഇറച്ചിവെട്ടുകാരനാണ്. കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആഗ്‌നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു. ചോരവാര്‍ന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജിനെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha