ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തിനു കാത്തുനില്‍ക്കാതെ ആര്‍.എസ്. പ്രദീപ് യാത്രയായി

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തിനു കാത്തുനില്‍ക്കാതെ ആര്‍.എസ്. പ്രദീപ് വിടവാങ്ങി. രണ്ടാഴ്ച മുന്‍പാണ് പ്രദീപ് സംവിധാനംചെയ്ത 'പ്ലാവ് അത്ഭുത ഫലം തരുന്ന കല്‍പവൃക്ഷം' എന്ന ഡോക്യുമെന്ററിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.
ചക്കയാണ് ഡോക്യുമെന്ററിയുടെ പ്രധാന കഥാപാത്രമായത്. 'ദി സേക്രട്ട് ജാക്ക്' എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററിയിലെ മികച്ച ശബ്ദവിവരണത്തിനാണ് പേരൂര്‍ക്കട സ്വദേശി ഹരികൃഷ്ണന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.
വേണമെങ്കില്‍ ചക്ക വാട്സാപ്പിലും കായ്ക്കുമെന്നു പറഞ്ഞ ചക്കക്കൂട്ടം കൂട്ടായ്മയെക്കുറിച്ചാണ് ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ അവതരിപ്പിച്ചിട്ടുള്ളത്. ചക്കപ്രേമികള്‍ ഒത്തുകൂടിയ വാട്സാപ്പ് കൂട്ടായ്മ സംരംഭമായി പടര്‍ന്ന് പന്തലിച്ചതും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചക്ക ആവോളം നല്‍കിയതുമെല്ലാം ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha