എല്ലാ രാജ്യവാസികള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി...

എല്ലാ രാജ്യവാസികള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളിലൂടെ നേടിയെടുത്ത ഈ സ്വാതന്ത്ര്യം, സത്യത്തിന്റെയും സമത്വത്തിന്റെയും അടിത്തറയില്‍ നീതി നിലനില്‍ക്കുന്ന, എല്ലാ ഹൃദയങ്ങളിലും ബഹുമാനവും സാഹോദര്യവും നിലനില്‍ക്കുന്ന ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ പൈതൃകത്തിന്റെ അഭിമാനവും ആദരവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി രാഹുല്‍ .
സാമൂഹികവും സാമുദായികവുമായ എല്ലാ വേര്‍തിരിവുകളെയും അതിജീവിച്ച് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തില്‍ അണിനിരന്നതിന്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha