ആയൂരില്‍ നിയന്ത്രണംവിട്ട ലോറി ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... കൊല്ലം ആയൂരില്‍ നിയന്ത്രണംവിട്ട ലോറി ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും ദാരുണാന്ത്യം. ആയൂര്‍ സ്വദേശികളായ സുല്‍ഫിക്കര്‍, രതി എന്നിരാണ് മരിച്ചത്.
രാവിലെ ക്ഷേത്രദര്‍ശനത്തിനായി രതിയും ഭര്‍ത്താവ് സുനിലും സുല്‍ഫിക്കറുടെ ഓട്ടോയില്‍ കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ചരക്കു ലോറി എതിര്‍ ദിശയില്‍ എത്തിയ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സുല്‍ഫിക്കര്‍ സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് രതി മരിച്ചത്. ഭര്‍ത്താവ് സുനില്‍ പരിക്കുകളോടെ ചികിത്സയില്‍ തുടരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനത്തിലുള്ളത്
https://www.facebook.com/Malayalivartha