ജമ്മു കാശ്മീരിലെ കിഷ് ത്വാര്‍ ജില്ലയിലെ ചസോതിയില്‍ മചൈല്‍ മാതാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിനും മരിച്ചവരുടെ എണ്ണം 60 ആയി....രക്ഷാപ്രവര്‍ത്തനം തുടരുന്നു...

ജമ്മു കാശ്മീരിലെ കിഷ് ത്വാര്‍ ജില്ലയിലെ ചസോതിയില്‍ മചൈല്‍ മാതാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിനും മരിച്ചവരുടെ എണ്ണം 60 ആയി. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പറഞ്ഞു. മരിച്ചവരിലേറെയും മചൈല്‍ മാതാ ക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകരാണ്.
ജമ്മു കാശ്മീര്‍ പൊലീസ്, എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, സൈന്യം എന്നിവ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാല്‍ വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം.
അതേസമയം ഇതുവരെ 167 പേരെ രക്ഷപ്പെടുത്തി. ഇതില്‍ 38 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പെട്ട രണ്ട് സി.ഐ.എസ്.എഫ് ജവാന്‍മാരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രണ്ടുപേരെ കണ്ടെത്താനുണ്ട്. തീര്‍ത്ഥാടന സുരക്ഷയ്ക്കായി നിയോഗിച്ച സി.ഐ.എസ്.എഫ് ജവാന്‍മാരാണ് അപകടത്തില്‍പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ പ്രദേശമാകെ ഒലിച്ചുപോയത്. ഹിമാലയന്‍ ക്ഷേത്രമായ മചൈല്‍ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന പ്രദേശമാണ് ചസോതി.
ചസോതി ഗ്രാമം വരെയാണ് വാഹനസൗകര്യമുള്ളത്. ഇവിടെ നിന്ന് കാല്‍നടയായി എട്ടര കിലോമീറ്റര്‍ സഞ്ചരിച്ചാണ് മലമുകളിലെ ക്ഷേത്രത്തിലെത്തേണ്ടത്. ഈ പാതയടക്കം പ്രളയത്തില്‍ മുങ്ങിപ്പോയി.
"
https://www.facebook.com/Malayalivartha