അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി...

ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നലെ പുലര്‍ച്ചെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശുഭാംശുവിന് ത്രിവര്‍ണപതാകയേന്തിയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയും ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്.
ഗഗന്‍യാന്‍ ദൗത്യസംഘാംഗവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു ആക്‌സിയം 4 ദൗത്യസംഘാംഗങ്ങളുടെ പകരക്കാരനായിരുന്നു ഇദ്ദേഹം. ഒരു വര്‍ഷത്തിനുശേഷമാണ് ശുഭാംശു ഇന്ത്യയിലെത്തുന്നത്. ശുഭാംശുവിനെ സ്വീകരിക്കാനായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, െഎഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍, ഭാര്യ കാമ്‌ന, മകന്‍ കിയാഷുവുമെത്തിയിരുന്നു.
അതേസമയം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും ശുഭാംശു ജന്മനാടായ ലഖ്‌നൗവിലേക്ക് മടങ്ങുക.
https://www.facebook.com/Malayalivartha