കേരളത്തില്‍ കൊട്ടാര സദൃശ്യമായ നിരവധി ഭവനങ്ങളുടെ ശില്‍പിയായ പി.എ. നസീര്‍ ഖാന്‍ നിര്യാതനായി

സംസ്ഥാനത്ത് കൊട്ടാരസദൃശ്യമായ നിരവധി ഭവനങ്ങളുടെ ശില്‍പിയായ പ്രമുഖ ആര്‍ക്കിടെക്ചറല്‍ ഡിസൈനര്‍ വെസ്റ്റ്ഹില്‍ ബി.ജി റോഡ് പുത്തന്‍ തെരുവില്‍ ഹൗസ് പി.എ. നസീര്‍ ഖാന്‍ (65) നിര്യാതനായി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ടീം ട്വന്റി ആര്‍കിടെക്റ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു അദ്ദേഹം.
കൂറ്റന്‍ തൂണുകളും എടുപ്പുകളും ദൃശ്യഭംഗി നല്‍കിയിരുന്ന നിരവധി വമ്പന്‍ വീടുകള്‍ അദ്ദേഹം കേരളത്തിലും പുറത്തും നിര്‍മിച്ചിട്ടുണ്ട്. കൊളോണിയല്‍ ശൈലിയും ഇന്ത്യന്‍ വാസ്തുവിദ്യയും സമന്വയിപ്പിച്ച വീടുകളുടെ രൂപകല്‍പന മുതല്‍ ലാന്‍ഡ്‌സ്‌കേപ്പിങ് വരെ ആദ്യാവസാനം അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശം പ്രതിഫലിക്കുന്നതാണ്.പരേതനായ അബ്ദുല്‍ ഹമീദിന്റെയും എ.വി.നഫീസയുടെയും മകനാണ്. ഭാര്യ: ലൈലാ പുനത്തില്‍, വയനാട്.
മക്കള്‍: അബ്ദുല്‍ വാഹിദ് ഖാന്‍ (ആര്‍ക്കിടെക്റ്റ്), നെഹല നസീര്‍ ഖാന്‍ (ആര്‍ക്കിടെക്റ്റ്, ചെന്നൈ).ഖബറടക്കം തിങ്കളാഴ്ച രാവിലെ തോപ്പയില്‍ പള്ളി ഖബര്‍സ്ഥാനില്‍.
https://www.facebook.com/Malayalivartha