Widgets Magazine
18
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാൽ നിലത്തും ശരീരം കട്ടിലിലുമായി സ്ത്രീയുടെ മൃതദേഹം; കൊലപാതക സൂചനകൾ! വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീയുടെ മരണം മോഷണത്തിനിടെയെന്ന് സംശയം...


നിമിഷപ്രിയ വല്ലാത്തൊരവസ്ഥയില്‍... കാന്തപുരത്തിനെതിരെ കടുപ്പിച്ച് തലാലിന്റെ സഹോദരന്‍, നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തില്‍ രൂക്ഷ വിമര്‍ശനം; ഇനി ചെയ്യേണ്ടത് സര്‍ക്കാരെ കാന്തപുരം


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി...


ചരക്ക് നീക്കവും തീവ്രവാദവും ഒരുമിച്ച് പോവില്ല..മൂന്നാം രാജ്യങ്ങളിലൂടെ ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പാകിസ്താന്‍.. ഇന്തുപ്പ് ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്ന് പിടികൂടി..47 കണ്ടെയ്‌നറുകളിലായി എത്തിയ ഇന്തുപ്പാണ് പിടിച്ചത്..


ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു... ജലനിരപ്പ് റൂള്‍ ലെവലില്‍ എത്തുകയായിരുന്നു..രണ്ടു ദിവസമായി ഈ മേഖലകളില്‍ കനത്ത മഴ..

കാൽ നിലത്തും ശരീരം കട്ടിലിലുമായി സ്ത്രീയുടെ മൃതദേഹം; കൊലപാതക സൂചനകൾ! വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീയുടെ മരണം മോഷണത്തിനിടെയെന്ന് സംശയം...

18 AUGUST 2025 11:52 AM IST
മലയാളി വാര്‍ത്ത

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (കുഞ്ഞുമോൾ–60) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രദേശവാസികൾ ഇവരെ മരിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ രണ്ടു സ്വർണവളകൾ നഷ്ടപ്പെട്ടിട്ടുണ്ട്. വീടിനുള്ളിൽ മുളകു പൊടി വിതറിയിട്ടുണ്ട്. വീടിന്റെ അടുക്കളവാതിൽ തുറന്നു കിടക്കുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്.

അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നു. കാൽ നിലത്തും ശരീരം കട്ടിലിലുമായാണ് മൃതദേഹം കണ്ടത്. കഴുത്തിൽ ഷാൾ കുടുക്കിയ നിലയിലും കണ്ടെത്തി. വീട്ടിനുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണെന്നും കണ്ടെത്തി.

അമ്പലപ്പുഴ പൊലിസും ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമായി ബന്ധമുള്ളതോ പരിചയമുള്ളവരില്‍ ആരെങ്കിലോ ആയിരിക്കാം റംലത്തിനെ അപായപ്പെടുത്തിയതെന്നാണ് സംശയം. ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റംലത്തിന്‍റെ പോസ്റ്റ്‌ മോർട്ടം നടക്കും. ഇതിനുശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചുള്ള പരിശോധനയിലാണ് പൊലീസ്.

റംലത്തിന്‍റെ കൂടുതൽ ആഭരണങ്ങളോ, പണമോ നഷ്ടമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വർഷങ്ങളായി റംലത്ത് ഇവിടെ ഒറ്റയ്ക്കാണ് കഴിയുന്നത്. ബന്ധുക്കൾ സമീപ പ്രദേശങ്ങളിൽ തന്നെ കഴിയുന്നവരുണ്ട്. ഇവരിൽ നിന്നുൾപ്പടെ പൊലീസ് വിവരങ്ങൾ ശേഖരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയിലേക്ക് കൊണ്ടുപോകാൻ അംഗരക്ഷകർ  (18 minutes ago)

എഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (34 minutes ago)

ആശകൾ ആയിരം ആരംഭിച്ചു  (42 minutes ago)

കൊടി സുനിയെ ജയില്‍ മാറ്റി...  (47 minutes ago)

വാക്കു തര്‍ക്കത്തിനൊടുവില്‍.... സഹോദരിയുടെ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു...  (55 minutes ago)

സെപ്റ്റംബറിൽ എത്തുന്നു  (56 minutes ago)

വീഡിയോ ഗാനം പുറത്ത്  (1 hour ago)

ജീവിത കഥ  (1 hour ago)

സ്വകാര്യ, കെഎസ്ആര്‍ടിസി, സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന  (1 hour ago)

ജോവിയൽ പുടിനെ അയച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (1 hour ago)

രാഹുല്‍ ഗാന്ധിയും ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സംയുക്തമായി നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'  (1 hour ago)

സര്‍ക്കാര്‍-യു.ജി.സി പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തിയ പട്ടിക,ഗവര്‍ണര്‍ ഇന്ന് കോടതിക്ക് കൈമാറിയേക്കും.  (1 hour ago)

വ്യാപാര, വാണിജ്യ ലൈസന്‍സ് ...  (2 hours ago)

ആഴിമല ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തും..! മരണത്തിന് പിന്നാലെ ശുദ്ധികലശം..!  (2 hours ago)

Malayali Vartha Recommends