ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വൈദ്യുതോല്‍പാദനം വര്‍ധിപ്പിച്ച് കെ.എസ്.ഇ.ബി...

ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വൈദ്യുതോല്‍പാദനം വര്‍ധിപ്പിച്ച് കെ.എസ്.ഇ.ബി. ഇടുക്കിയിലെ ജലനിരപ്പ് സംഭരണശേഷിയുടെ 73 ശതമാനത്തിലേക്കെത്തി
വെള്ളിയാഴ്ച 71 ശതമാനമായിരുന്നു. പമ്പ (81 ശതമാനം), ഷോളയാര്‍ (99 ശതമാനം), ഇടമലയാര്‍ (79 ശതമാനം) എന്നിങ്ങനെയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിലെ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ജലനിരപ്പ് വലിയതോതില്‍ ഉയരാന്‍ ഇടയാക്കുന്നത്. മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിലും വലിയ കുറവ് വന്നിട്ടുണ്ട്. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന ഉപയോഗം 82 ദശലക്ഷം യൂണിറ്റാണ്.
കഴിഞ്ഞ ദിവസത്തെ ഉപയോഗം 76.8122 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 38.6854 ദശലക്ഷം യൂനിറ്റും ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചതാണ്. 38.1268 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കുറച്ച് പുറത്തുനിന്നും വില കൊടുത്ത് വാങ്ങേണ്ട സാഹചര്യം ഉണ്ടാവുക അപൂര്‍വമായാണ്.
നിലവില്‍ പീക്ക് സമയ പ്രതിദിന ആവശ്യകത 4000 മെഗാവാട്ടില്‍ താഴെയാണ്. ശനിയാഴ്ച ഇത് 3800 മെഗാവാട്ട് ആയിരുന്നു. മഴമാറിയാല്‍ ഡാമുകളിലെ വൈദ്യുതോല്‍പാദനവും കുറക്കേണ്ടിവരും. ഈ സാഹചര്യം മുന്നില്‍കണ്ട് കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരമുള്ള ഹ്രസ്വകാല വൈദ്യുതി കരാറുകള്‍ക്ക് റെഗുലേറ്ററി കമീഷന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha