പുതിയ ഓഫീസിലേക്ക് പ്രധാനമന്ത്രി.... പാര്‍ലമെന്റ് സമുച്ചയം ഉള്‍ക്കൊള്ളുന്ന നിര്‍ണായക മേഖലയിലുള്ള പുതിയ ഓഫീസിലേക്കാണ് അടുത്തമാസം പകുതിയോടെ മാറും

പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) സൗത്ത് ബ്ലോക്കില്‍ നിന്ന് മീറ്ററുകള്‍ അകലെയുള്ള എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറും.
പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) സൗത്ത് ബ്ലോക്കില്‍ നിന്ന് മീറ്ററുകള്‍ അകലെയുള്ള എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറും. പാര്‍ലമെന്റ് സമുച്ചയം ഉള്‍ക്കൊള്ളുന്ന നിര്‍ണായക മേഖലയിലുള്ള പുതിയ ഓഫീസിലേക്കാണ് അടുത്തമാസം പകുതിയോടെ മാറുന്നത്.
സൗത്ത് ബ്ലോക്കിലാണ് 78 വര്‍ഷമായി പി.എം.ഒ പ്രവര്‍ത്തിക്കുന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍മ്മിച്ചത്.
രാഷ്ട്രപതി ഭവനില്‍ പ്രവര്‍ത്തിക്കുന്ന കാബിനറ്റ് സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറിയേക്കും. മന്ത്രാലയങ്ങള്‍ പൂര്‍ണമായും പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നതോടെ നോര്‍ത്ത് - സൗത്ത് മന്ത്രാലയങ്ങള്‍ പബ്ലിക് മ്യൂസിയമാക്കി മാറ്റുന്നതാണ്.
https://www.facebook.com/Malayalivartha