വീടുകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി പഞ്ചായത്തുകളുടെ രജിസ്‌ട്രേഷനോ ലൈസന്‍സോ നിര്‍ബന്ധം....

വീടുകളില്‍ സംരംഭങ്ങള്‍ തുടങ്ങാനയി ഇനി പഞ്ചായത്തുകളുടെ രജിസ്‌ട്രേഷനോ ലൈസന്‍സോ നിര്‍ബന്ധം. വീടിന്റെ 50 ശതമാനം വരെ സംരംഭം നടത്താനുള്ള സ്ഥലമായി കണക്കാക്കി പഞ്ചായത്തുകള്‍ വ്യാപാര, വാണിജ്യ ലൈസന്‍സ് നല്‍കും. 1996ലെ കേരള പഞ്ചായത്തീരാജ് ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇന്നിറങ്ങുകയും ചെയ്യും. മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷനുകളുടെയും സംരംഭക ലൈസന്‍സ് ചട്ടങ്ങള്‍ അടുത്ത ഘട്ടത്തില്‍ പരിഷ്‌കരിക്കും.
രജിസ്‌ട്രേഷനും ലൈസന്‍സും പരമാവധി നല്‍കി പഞ്ചായത്തുകളുടെ തനത് വരുമാനം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമാണ്. സംരംഭത്തിലെ നിക്ഷേപം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിക്കുക.
നേരത്തെ ലൈസന്‍സ് നല്‍കാനുള്ള ചട്ടത്തില്‍ ഇല്ലാതിരുന്ന ഇന്റര്‍നെറ്റ് കഫേ, ട്യൂഷന്‍ സെന്ററുകള്‍, കാറ്ററിങ് യൂനിറ്റുകള്‍, ആരോഗ്യസേവനങ്ങള്‍ നല്‍കുന്ന ക്ലിനിക്കുകള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വിധത്തില്‍ സമഗ്ര ചട്ടഭേദഗതിയാണിത്. വീട്ടില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് ബാങ്ക് വായ്പ, ജി.എസ്.ടി രജിസ്ട്രേഷന്‍ എന്നിവ ലഭ്യമാകുന്നതിനും വഴിയൊരുങ്ങും. സംരംഭങ്ങളെ കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിക്കും. കാറ്റഗറി ഒന്ന് ഉല്‍പാദന യൂണിറ്റുകളാണ്. അവയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ വിഭാഗത്തിലെ യൂണിറ്റുകള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല. ഇവ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം.
റെഡ്, ഓറഞ്ച് വിഭാഗങ്ങളിലെ യൂണിറ്റുകള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമാണ്. നിര്‍മാണ യൂണിറ്റുകള്‍ ഉള്‍പ്പെടെയാണ് കാറ്റഗറി രണ്ടില്‍. അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ വെള്ളം, വായു എന്നിവയിലൂടെ പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. രജിസ്‌ട്രേഷനും ലൈസന്‍സും വര്‍ഷംതോറും പുതുക്കേണ്ടതാണ്. ലൈസന്‍സ് തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധിയുള്ളത്.
https://www.facebook.com/Malayalivartha