ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിര വി.സി നിയമന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും...

സ്ഥിര വി.സി നിയമന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിട്ടേക്കും.ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ ഓരോ സര്‍വകലാശാലയിലേക്കും അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി സ്വന്തം നിലയില്‍ രൂപീകരിക്കാനായി ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല,ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചിരുന്നു.
നാലുപേരുടെ പേരുകള്‍ വീതം കൈമാറാനായി ഗവര്‍ണര്‍ക്കും സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി. കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട സര്‍ക്കാര്‍-യു.ജി.സി പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തിയ പട്ടിക,ഗവര്‍ണര്‍ ഇന്ന് കോടതിക്ക് കൈമാറിയേക്കും. ഐ.ഐ.ടികളിലുള്ള ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധരെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് കൊണ്ടുവരാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തീരുമാനിച്ചുവെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്ന അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കട്ടരമണി കോടതിയെ അറിയിച്ചിരുന്നു.
പട്ടികയിലുള്ളവര്‍ സന്നദ്ധരാണോയെന്ന് സ്ഥിരീകരിക്കാനാണ് ഇന്ന് വരെ കോടതി സമയം നല്‍കിയത്. പേരുകള്‍ അറ്റോര്‍ണി ജനറലിന് കൈമാറാനായി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പത്ത് പേരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്.അഞ്ചംഗ കമ്മിറ്റിയില്‍ ഒരാള്‍ യു.ജി.സി നോമിനേറ്റ് ചെയ്യുന്ന വ്യക്തിയായിരിക്കും. ഇവയെല്ലാം സംയോജിപ്പിക്കാന്‍ അറ്റോര്‍ണി ജനറലിനെ ചുമതലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























