ആലുവയില്‍ വന്‍ ലഹരി വേട്ട....50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി...

എറണാകുളം ആലുവയില്‍ വന്‍ ലഹരി വേട്ട. 50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും അസം സ്വദേശി ഹുസൈന്‍ സഹീറുല്‍ ഇസ്ലാം എന്നയാളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. 158 ഗ്രാം വരുന്ന ഹെറോയിനാണ് പിടികൂടിയതെന്നാണ് സൂചന
അതേസമയം, ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനകളില്‍ 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും കണ്ടെത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1781 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 106 പേരാണ് അറസ്റ്റിലായത്.
"
https://www.facebook.com/Malayalivartha