അസിം മുനീര്‍ ഉടൻ ചാവും..! രക്തസാക്ഷിയാകും പ്രവചനം മോദിയെ പേടി,പാക്കികളുടെ കാര്യം അവതാളത്തിൽ

രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍. ആസിഫ് അലി സര്‍ദാരിക്ക് പകരം അസിം മുനീര്‍ പാകിസ്താന്റെ പ്രസിഡന്റായേക്കുമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അസിം മുനീര്‍ തള്ളിക്കളഞ്ഞു. യുഎസ് സന്ദര്‍ശനം കഴിഞ്ഞ് ബെല്‍ജിയത്തില്‍ എത്തിയ ശേഷം, ഡെയ്ലി ജാങ് പത്രത്തോടായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം. പാകിസ്താന്റെ ഉന്നതാധികാര സ്ഥാനങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ രാജ്യത്തിന്റെ സേവകന്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ''ദൈവം എന്നെ രാജ്യത്തിന്റെ (പാകിസ്താന്റെ) സംരക്ഷകനാക്കി. അതല്ലാതെ മറ്റൊരു സ്ഥാനവും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു സൈനികനാണ്, എന്റെ ഏറ്റവും വലിയ ആഗ്രഹം രക്തസാക്ഷിത്വമാണ്.'' - അസിം മുനീര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും പകരം സൈനിക മേധാവി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കുമെന്നുമുള്ള അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. സമീപകാലത്ത് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം കിട്ടിയ അസിം മുനീര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണ അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ മറികടന്ന് അദ്ദേഹം യുഎസ്. ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നിലവിലുള്ള പാര്‍ലമെന്ററി സംവിധാനത്തെ മാറ്റി പ്രസിഡന്‍ഷ്യല്‍ രൂപത്തിലുള്ള സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ശ്രമം പാകിസ്താനില്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.സൈനിക അട്ടിമറികള്‍ അസാധാരണമല്ലാത്ത പാകിസ്താനില്‍ അസിം മുനീര്‍ ഒരു ശക്തനായ വ്യക്തിയാണ്. ഡിജി ഐഎസ്‌ഐ, ഡിജി മിലിട്ടറി ഇന്റലിജന്‍സ്, കോര്‍പ്‌സ് കമാന്‍ഡര്‍, ഇപ്പോള്‍ ആര്‍മി ചീഫ് എന്നിങ്ങനെ എല്ലാ പ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അടുത്തിടെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റവും ലഭിച്ചു.
ഇന്ത്യ-പാക് സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്താന് വീണ്ടും ആയുധങ്ങളും യുദ്ധസാമഗ്രികളും നല്‍കി ചൈന. എട്ട് പുതിയ അത്യാധുനിക ഹാംഗര്‍-ക്ലാസ് അന്തര്‍വാഹിനികളില്‍ മൂന്നാമത്തേത് ചൈന പാകിസ്താന് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ റിപ്പോര്‍ട്ട് അനുസരിച്ച്, മൂന്നാമത്തെ ഹാംഗര്‍-ക്ലാസ് അന്തര്‍വാഹിനിയുടെ നീറ്റിലിറക്കല്‍ ചടങ്ങ് വ്യാഴാഴ്ച മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനില്‍ നടന്നു. പാകിസ്താന് വേണ്ടി ചൈന നിര്‍മ്മിക്കുന്ന എട്ട് അന്തര്‍വാഹിനികളില്‍ രണ്ടാമത്തേത് ഈ വര്‍ഷം മാര്‍ച്ചിലാണ് കൈമാറിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തിന് പിന്തുണ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്താന്റെ നാവികശേഷി വര്‍ധിപ്പിക്കാനാണ് ഈ കൈമാറ്റങ്ങളിലൂടെ ചൈന ലക്ഷ്യമിടുന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇതിന് പുറമെ, കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടെ നാല് ആധുനിക നാവിക ഫ്രിഗേറ്റുകളും ചൈന പാകിസ്താന് നല്‍കിയിട്ടുണ്ട്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈന സ്ഥിരമായ വിപുലീകരണം ലക്ഷ്യമിടുന്ന സമയത്താണ് ഈ പുതിയ കൈമാറ്റങ്ങള്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബലൂചിസ്താനിലെ ഗ്വാദര്‍ തുറമുഖം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും ഇതേ സമുദ്രമേഖലയില്‍ തന്നെയാണ്.
ഹാംഗര്‍-ക്ലാസ് അന്തര്‍വാഹിനിയുടെ അത്യാധുനിക ആയുധങ്ങളും നൂതന സെന്‍സറുകളും പ്രാദേശിക ശക്തി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും നിര്‍ണായകമാകുമെന്ന് പാകിസ്താന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് പ്രോജക്ട്-2 വൈസ് അഡ്മിറല്‍ അബ്ദുള്‍ സമദ് പറഞ്ഞു. മൂന്നാമത്തെ അന്തര്‍വാഹിനിയുടെ നീറ്റിലിറക്കല്‍ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പാകിസ്താന്റെ 81 ശതമാനത്തിലധികം സൈനിക ഉപകരണങ്ങളും വിതരണം ചെയ്തത് ചൈനയാണ്. ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കുന്ന ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ക്ക് പുറമെ, വിവിധോദ്ദേശ്യ J-10CE യുദ്ധവിമാനങ്ങളിലെ ആദ്യത്തേത് 2022-ല്‍ ചൈന പാകിസ്താന്‍ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha