സഹോദരിയുടെ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍...

സഹോദരിയുടെ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. ആര്യനാട് തോളൂര്‍ സ്വദേശിയായ രതീഷിനെയാണ് കൊക്ക് ഷിജു എന്ന സിജു കുമാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഓഗസ്റ്റ് നാലിന് രാത്രി എട്ട് മണിയോടെ ആര്യനാട് വില്ലേജില്‍ തോളൂര്‍ മുതുവണ്ടാന്‍കുഴി എല്‍.പി സ്‌കൂളിന് സമീപമുള വിമലാ ഭവനില്‍ അതിക്രമിച്ച് കയറിയാണ് സിജു കുമാര്‍ ആക്രമണം നടത്തിയത്.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും രതീഷിനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രതീഷിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ആക്രമണശേഷം ഇയാള്‍ ഒളിവില്‍ പോയി. വധശ്രമക്കേസുകളില്‍ പ്രതിയായ ഇയാള്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ടയാളാണെന്ന് പൊലീസ് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha