.കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍

കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍. കൊല്ലം നഗരത്തില്‍ സ്വകാര്യ, കെഎസ്ആര്‍ടിസി, സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്റെ മിന്നല്‍ പരിശോധന.
രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്‌കൂള്‍ ബസുകളിലും പൊലീസ് പരിശോധന നടത്തി. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. ഒരു കെഎസ്ആര്‍ടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്‌കൂള്‍ ബസുകളും കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിച്ചെടുത്തത്. ഈ ബസുകളിലെ ഡ്രൈവര്‍മാരാണ് പിടിയിലായത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണിന്റെ നിര്‍ദേശാനുസരണമായിരുന്നു പരിശോധന. ഇന്ന് രാവിലെ 6.30 മുതല്‍ 8.30 വരെയുള്ള രണ്ട് മണിക്കൂര്‍ പരിശോധനയിലാണ് ഇത്രയും വാഹങ്ങള്‍ പിടിയിലായത്.
കരുനാഗപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും നഗരത്തിലെ സ്‌കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ മൂന്നു ബസുകളും കോളേജുകളിലെക്ക് കുട്ടികളെ കൊണ്ടുപോയ രണ്ടു ബസുകളും വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന 10 ബസുകളുമാണ് പിടിച്ചെടുത്തത്. കൊല്ലം ചിന്നക്കട, താലുക്ക് ജംഗ്ഷന്‍, അയത്തില്‍, കല്ലുന്താഴം എന്നീ നാല് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
"
https://www.facebook.com/Malayalivartha























