സംസ്ഥാനത്തെ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു....

സംസ്ഥാനത്തെ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് ഇത്. ഇതുസംബന്ധിച്ച് സംസ്ഥാന ഊര്‍ജ വകുപ്പ് ഉത്തരവിറക്കി. അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. അത്തരത്തില്‍ വലിയ കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ ഒരു മാസം മുന്‍പ് അനുമതി വാങ്ങണമെന്നും ഊര്‍ജ വകുപ്പ് .
മറ്റ് സ്ഥലങ്ങളില്‍ നിന്നും വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവ സീസണ് ആറ് മാസം ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സമിതി രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കെട്ടുത്സവങ്ങള്‍, കാവടി ഉത്സവം, ഗണേഷ ചതുര്‍ത്ഥിക്കും ഉത്തരവ് ബാധകമായേക്കും.
"
https://www.facebook.com/Malayalivartha























