സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണസമ്മാനമായി അരി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . പ്രി-പ്രൈമറി മുതല്‍ എട്ടാം ക്‌ളാസ് വരെയുള്ള 24,77,337 വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ (സപ്‌ളൈകോ) കൈവശമുള്ള സ്റ്റോക്കില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അരി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ അരി എത്തിക്കാനുള്ള ചുമതലയും സപ്‌ളൈകോയ്ക്ക് നല്‍കി. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോയ്ക്ക് 50 പൈസ അധികം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ജില്ലകളില്‍ അരിക്ക് സ്റ്റോക്ക് കുറവുണ്ടെങ്കില്‍ സമീപ ജില്ലകളിലെ ഡിപ്പോകളില്‍ നിന്ന് അരി എത്തിച്ച് വിതരണം ചെയ്യാനും സപ്‌ളൈകോയ്ക്ക് നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha