ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം വ്യാപകം. ഒതായി കിഴക്കേ ചാത്തല്ലൂരിൽ ആണ് സംഭവം. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് എത്തുകയും പടക്കങ്ങളും മറ്റും ഉപയോഗിച്ച് ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആനയുടെ അക്രമണത്തിൽ കല്യാണി കൊല്ലപ്പെട്ടത്. ആനയെ തുരത്തി ഓടിക്കുന്നതിനു മുൻപ് പ്രദേശത്തെ മെംബർമാരെയോ, പഞ്ചായത്ത് അധികൃതരെയോ, പ്രദേശത്തുള്ള ആളുകളെയോ വനപാലകർ അറിയിക്കുകയോ, ജാഗ്രത നിർദേശം നൽകുകയോ ചെയ്തിരുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
വൈകിട്ടോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് നാട്ടിലെത്തിച്ച മൃതദേഹം തടഞ്ഞു നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും കുടുംബത്തിന് അർഹമായ സഹായം നൽകണമെന്നും ആവശ്യപ്പെട്ടാണു നാട്ടുകാർ പ്രതിഷേധിച്ചത്.
https://www.facebook.com/Malayalivartha