പാലക്കാട് ഒലവക്കോട് മാലിന്യകുഴിയിലിറങ്ങിയ ശുചീകരണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു....

മാലിന്യകുഴിയിലിറങ്ങിയ ശുചീകരണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഇന്ന് രാവിലെയാണ് ഒലവക്കോട് ഉമ്മിനിയില്‍ ഹോട്ടലിനോട് ചേര്‍ന്ന മാലിന്യകുഴി വൃത്തിയാക്കുന്നതിനിടെ കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് മരിച്ചത്.
ഉമ്മിനി ഹൈസ്‌കൂളിന് എതിര്‍വശമാണ് അപകടം. ഹോട്ടലിലെ മലിനജലം ഇറങ്ങുന്ന കുഴിയാണ് അപകടത്തിനിടയാക്കിയത്. രണ്ടു ദിവസമായി നേരിടുന്ന മലിനജലമൊഴുക്ക് തടസ്സം പരിഹരിക്കാനായി കുഴിയിലിറങ്ങിയതായിരുന്നു സുജീന്ദ്രന്‍.
പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ രക്ഷിക്കാനായി ഹോട്ടലുടമയും ഇറങ്ങി. ഇദ്ദേഹത്തിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ഉടന്‍ കുഴിയില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി സജീന്ദ്രനെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് സൂചനകളുള്ളത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ .
"
https://www.facebook.com/Malayalivartha