പ്രശസ്ത പഞ്ചാബി നടന്‍ ജസ്വീന്ദര്‍ ഭല്ല അന്തരിച്ചു...

പ്രശസ്ത പഞ്ചാബി നടന്‍ ജസ്വീന്ദര്‍ ഭല്ല അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അദ്ദേഹത്തിന് 65 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഭല്ലയുടെ ആരോഗ്യനില മോശമായിരുന്നു. രണ്ട് ദിവസം മുമ്പ് അസുഖം കലശലായതിനെ തുടര്‍ന്ന് ഭല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹാസ്യനടനും സ്വഭാവ നടനുമായ ഭല്ല 'കാരി ഓണ്‍ ജട്ട', 'മഹൗള്‍ തീക് ഹേ', 'ഗഡ്ഡി ജാന്‍ഡി എഹ് ചല്ലങ്കന്‍ മാര്‍ഡി', 'ജാട്ട് എയര്‍വേയ്സ്', 'ജാട്ട് & ജൂലിയറ്റ് 2' തുടങ്ങിയ പഞ്ചാബി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു. പഞ്ചാബി സിനിമകളിലെ ആക്ഷേപഹാസ്യത്തിനും നര്‍മ്മത്തിനും പേരുകേട്ടവനായിരുന്നു. 2012-ല്‍ പുറത്തിറങ്ങിയ 'കാരി ഓണ്‍ ജട്ട' എന്ന ചിത്രത്തിലെ അഭിഭാഷകനായ ധില്ലന്റെ വേഷം, അവിസ്മരണീയമായ ഒന്നായി മാറി. അദ്ദേഹത്തിന്റെ മികച്ച കോമിക് ടൈമിംഗും അതുല്യമായ ക്യാച്ച്ഫ്രെയ്സുകളും പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha