പ്രവാസി സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി റിയാദിലേക്ക് മടങ്ങാനിരിക്കെ നാട്ടില്‍ നിര്യാതനായി

പ്രവാസി സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം മഞ്ചേരി കാരകുന്ന് സഫീര്‍ (39) നാട്ടില്‍ നിര്യാതനായി. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഒരു മാസം മുമ്പാണ് അവധിക്ക് കുടുംബസമേതം നാട്ടിലെത്തിയത്. അടുത്ത ദിവസം റിയാദിലേക്ക് തിരിച്ചു പോകാനിരുന്നതാണ്. നേരത്തെ ബത്ഹയിലെ ഷിഫാ അല്‍ ജസീറ പോളിക്ലിനിക്കിലെ ജീവനക്കാരനായിരുന്ന സഫീര്‍ അതിന് ശേഷം സ്വന്തമായി ബിസിനസ് ആരംഭിക്കുകയായിരുന്നു.
സഊദിയില്‍ ഇന്‍വെസ്റ്ററായ അദ്ദേഹം ബിസിനസ് രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ചെറുകിട സംരംഭകനാണ്. ബിസിനസ് രംഗത്ത് പുതിയ മേഖലകള്‍ തേടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സാന്നിധ്യമറിയിച്ച സഫീര്‍ കെ.എം.സി.സി പ്രവര്‍ത്തകന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. ഭാര്യ :നിഷിദ, മക്കള്‍: ഹൈറ മര്‍യം, ഇവാന്‍. ഖബറടക്കം ഇന്നലെ വൈകകുന്നേരം 5 മണിക്ക് കാരക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
സഫീറിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് റിയാദിലെ സുഹൃത്തുക്കളും പ്രവാസി സമൂഹവും.
https://www.facebook.com/Malayalivartha