പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണം.... ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണക്കേസില്‍ സിറ്റി മെഡിക്കല്‍ കോളജ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതേ സമയം അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന്റെ കൂട്ടാളിയും മൂന്നാം കൂട്ടുപ്രതിയുമായ സജിമോന് ജാമ്യമില്ല.
മെയ് 4 മുതല്‍ റിമാന്റില്‍ കഴിയുന്ന ആക്കുളം ചെറുവക്കല്‍ സ്വദേശി സജിമോനാണ് കോടതി ജാമ്യം നിരസിച്ചത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജാണ് ജാമ്യഹര്‍ജി തള്ളിയത്. പ്രതിയുടെ റിമാന്റ് നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയെ പോലീസ് നാളിതു വരെ പിടികൂടിയിട്ടില്ല.
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷന്‍ ഒഴിവാക്കാനായി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്.
https://www.facebook.com/Malayalivartha