ഭൂമി നല്‍കിയത് വോട്ടിനുവേണ്ടി, മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലത്തില്‍ സാമുദായിക സംഘടനകള്‍ക്ക് 18.58 ഏക്കര്‍ പതിച്ചുനല്‍കി

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലത്തെിനില്‍ക്കെ, മതസാമുദായിക പ്രസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏക്കര്‍കണക്കിന് ഭൂമി സൗജന്യമായി നല്‍കിയതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു.റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി പതിച്ച് നല്‍കിയത്.18.58 ഏക്കര്‍ ഭൂമിയാണ് ഇവിടെ പതിച്ചുനല്‍കിയത്. ക്രിസ്ത്യന്‍ സഭകള്‍ക്കും സഭകളുടെ കീഴിലെ സ്ഥാപനങ്ങള്‍ക്കും രണ്ട് എസ്.എന്‍.ഡി.പി ശാഖകള്‍ക്കും എന്‍.എസ്.എസ് കരയോഗത്തിനും ഭൂമി നല്‍കിയിട്ടുണ്ട്. ഇതിന് പത്ത് ഉത്തരവുകളാണ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയത്.
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതക്ക് തണ്ണിത്തോട് വില്‌ളേജില്‍ 4.10 ഏക്കര്‍, മണ്ണീറ മലങ്കര കത്തോലിക്ക പള്ളിക്ക് നാല് ഏക്കര്‍, തണ്ണിത്തോട് സെന്റ് ആന്റണീസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് 3.17 ഏക്കര്‍, കരിമാന്‍തോട് മലങ്കര കത്തോലിക്കാ പള്ളിക്ക് ഒരു ഏക്കര്‍, സെന്റ് തോമസ് സ്‌കൂളിന് 26.5 സെന്റ്, എലിക്കോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് 1.80 ഏക്കര്‍, തണ്ണിത്തോട് ബഥേല്‍ മാര്‍ത്തോമ സഭക്ക് 1.85 ഏക്കര്‍ എന്നിങ്ങനെ മൊത്തം 16.18 ഏക്കറാണ് സഭകള്‍ക്ക് പതിച്ചുനല്‍കിയത്.
രണ്ട് എസ്.എന്‍.ഡി.പി ശാഖകള്‍ക്കും സ്ഥലം ലഭിച്ചു. 1182ാം നമ്പര്‍ ശാഖക്ക് നാലര സെന്റും 1421ാം നമ്പറിന് 1.01 ഏക്കറും പതിച്ചുനല്‍കി. കുറുമ്പകര എന്‍.എസ്.എസ് കരയോഗത്തിന് ഒമ്പതരസെന്റാണ് സൗജന്യമായി നല്‍കിയത്. 1964ലെ ഭൂമി പതിവ് ചട്ടത്തിലെ 24ാം വകുപ്പ് അനുസരിച്ച് ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാറിന് പ്രത്യേക അധികാരമുണ്ട്. പതിച്ചുനല്‍കിയ ഭൂമിയെച്ചൊല്ലി ഒരു തര്‍ക്കവുമില്ലെന്ന് പത്തനംതിട്ട കലക്ടര്‍ ഉറപ്പുവരുത്തണമെന്നും റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മത്തേ ഒരേദിവസം ഇറക്കിയ ഉത്തരവുകള്‍ നിര്‍ദേശിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha