പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷം ;‘സ്മൈൽ ഭവന’ പദ്ധതിയിലൂടെ വച്ച ആദ്യ വീടിന്റെ താക്കോൽ ദാന ചടങ്ങ് നാളെ; പാലക്കാടേക്ക് തിരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതിയിലൂടെ വച്ച ആദ്യ വീടിന്റെ താക്കോൽ ദാന ചടങ്ങ് നാളെ നടക്കും. നാളെ രാവിലെ 9 മണിക്കാണ് ചടങ്ങ്. പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.
വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായത്. അഭിനേതാക്കളായ ആസിഫ് അലി, സൈജു കുറുപ്പ്, ആണ് ശ്രീ,തവി റാം തുടങ്ങിയ താരങ്ങളും സംവിധായകൻ അഭിലാഷ് പിള്ളയും ഈ പദ്ധതിയുടെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
സ്‌മൈൽ ഭവന പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ നടൻ ആസിഫലിയായിരുന്നു വന്നത്. അതിനുശേഷം നടൻ സൈജു കുറുപ്പും മുഖ്യാതിഥിയായെത്തി. അതുകഴിഞ്ഞ് നടി തൻവി റാം ചടങ്ങിൽ പങ്കെടുത്തു .
https://www.facebook.com/Malayalivartha



















