Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വീട്ടമ്മയെ കൊന്ന അന്‍വറിന് 200-ഓളം കാമുകിമാര്‍, കാമുകിമാരിലധികവും വീട്ടമ്മമാര്‍, മൊഴി കേട്ട് ഞെട്ടി പൊലീസ്

10 MARCH 2016 11:41 PM IST
മലയാളി വാര്‍ത്ത.

തോപ്പുംപടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ലോറിക്കടിയിലിട്ട ബസ് കണ്ടക്ടര്‍ കാക്കനാട് പരപ്പേല്‍ വീട്ടില്‍ അന്‍വറിന് 200-ഓളം കാമുകിമാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തോപ്പുംപടി ബി.ഒ.ടി പാലത്തിനു സമീപത്ത് പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയുടെ (37) ജഡം കണ്ടെത്തിയത്. റിലയന്‍സ് വെബ് വേള്‍ഡ് ജീവനക്കാരിയായിരുന്നു സന്ധ്യ. എന്നാല്‍ യുവതിയും യുവാവും കാറിലിരിക്കുന്നത് കണ്ടെന്ന ചിലരുടെ മൊഴികള്‍ നിര്‍ണ്ണായകമായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സന്ധ്യയുടെ കാമുകന്‍ ഇതോടെയാണ് കൊലപാതകത്തിന്റെ ചുരള്‍ അഴിഞ്ഞത്.
അന്‍വര്‍ അഷറഫിന്റെ ഫോണില്‍ 200 യുവതികളുടെ ഫോണ്‍നമ്പറുകള്‍ പൊലീസ് കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ അന്‍വര്‍ ജോലി ചെയ്യുന്ന ബസുകളിലെ യാത്രക്കാരായ വിദ്യാര്‍ഥിനികളുടെയും യുവതികളുടെയും ഫോണ്‍നമ്പറുകളാണു സൂക്ഷിച്ചിട്ടുള്ളത്. ഇവരെ പലരെയും മാറിമാറി വിളിച്ചതിനും തെളിവുണ്ട്. യുവതികളില്‍ കൂടുതലും വിവാഹിതകളാണ്.
വിവാഹിതനായ അന്‍വറിനു പലരുമായും അവിഹിതബന്ധമുണ്ടായിരുന്നു. ഇവരില്‍ അന്‍വറിനു വേണ്ടി സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു പോരാന്‍ സന്നദ്ധത അറിയിച്ച സന്ധ്യയെ ഒഴിവാക്കാന്‍ മറ്റുവഴിയില്ലാതായതോടെയാണു കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പ് കാക്കനാട്ട് ടാറ്റായുടെ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് സന്ധ്യ ഈ റൂട്ടിലെ ബസില്‍ കണ്ടക്ടറായിരുന്ന അന്‍വറുമായി അടുപ്പത്തിലായത്. ചൊവ്വാഴ്ച ഇയാള്‍ യുവതിയുടെ ചേര്‍ത്തലയിലെ ജോലി സ്ഥലത്ത് കാറുമായി എത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. അന്‍വറിന്റെ പരിചയക്കാരന്‍ ഇടക്കൊച്ചി സ്വദേശി ഷെഫീക്കിന്റേതാണ് മാരുതി സ്വിഫ്ട് കാര്‍. ഇതിലാണ് ഇരുവരും രാത്രി ഒമ്പത് മണിയോടെ തോപ്പുംപടിയിലെത്തിയത്. ലോറികള്‍ക്കിടയിലേക്ക് കാര്‍ പാര്‍ക്ക് ചെയ്തു.
നേരം വൈകിയതിനാല്‍ വീട്ടില്‍ പോകണമെന്ന് സന്ധ്യ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. വാക്കുതര്‍ക്കത്തിനിടെ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. വാഹനം കയറി മരിച്ചെന്ന് തോന്നിക്കാനാണ് ജഡം ലോറിക്കടിയില്‍ ഇട്ടത്. ഒന്നിച്ച് ജീവിക്കാന്‍ സന്ധ്യ വാശിപിടിച്ചതിനാല്‍ ആസൂത്രിതമായി കൊല നടത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. സ്വര്‍ണ്ണവും അണിഞ്ഞ് ഒളിച്ചോട്ടം ലക്ഷ്യമിട്ട് തന്നെയാണ് സന്ധ്യ എത്തിയത്. ഇവ പൊലീസിന് കണ്ടെടുക്കാനും കഴിഞ്ഞു.
സന്ധ്യയുടെ സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പ്രതിയുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തി. പള്ളുരുത്തി കച്ചേരിപ്പടി ഗവ. ആശുപത്രിക്ക് സമീപത്തെ സഹോദരിയുടെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവിടെ ആഭരണവും ഉണ്ടായിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ അജിത്തും സന്ധ്യയും പത്ത് വര്‍ഷമായി ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. ചേര്‍ത്തല, ആലപ്പുഴ റിലയന്‍സ് വെബ് വേള്‍ഡുകളില്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം മാറിമാറി മാനേജരായി ജോലി ചെയ്യുകയായിരുന്നു സന്ധ്യ.
ഇതിനിടെയാണ് അന്‍വറുമായി പരിചയത്തിലായത്. ചേര്‍ത്തലയില്‍ നിന്ന് സന്ധ്യ ആറരയ്ക്കു ജോലി കഴിഞ്ഞ് ഇറങ്ങിയതാണ്. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു തിങ്കളാഴ്ച രാത്രി 8 മണിക്ക് സന്ധ്യ ഭര്‍ത്താവ് അജിത്തിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ് അജിത്ത്. പറഞ്ഞ സമയം കഴിഞ്ഞും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കള്‍ രാത്രിയില്‍ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തി. രാവിലെ ലോറിക്കടിയില്‍ മൃതദേഹം കണ്ട നാട്ടുകാരാണു പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തില്‍ പുറമേ പരുക്കുകളില്ല.
ഇതിനിടെ ഒരു യുവാവിനൊപ്പം സന്ധ്യയെ കാറില്‍ കണ്ടിരുന്നതായും വാര്‍ത്തകള്‍ വന്നു. സന്ധ്യയുടെ ശരീരത്തിലുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും നഷ്ടമായതായി ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തു. ഇതോടെ ഫോണ്‍ വിവരങ്ങളും മറ്റും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് അന്‍വറിലേക്ക് അന്വേഷണം എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (19 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (25 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (29 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (34 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (39 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends