ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?

കരയുദ്ധം വ്യാപിപ്പിച്ച് ഗാസ സിറ്റി പിടിക്കാൻ സർവസന്നാഹങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ഇസ്രായേൽ. സബ്റ പ്രദേശത്തേക്ക് ഇസ്രായേൽ കവചിത വാഹനങ്ങൾ വന്നെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സെയ്ത്തൂണ്‍ പ്രവിശ്യയോട് അടുത്ത സ്ഥലമാണ് സബ്റ. പത്ത് ലക്ഷത്തിലേറെ ജനങ്ങൾ പാർക്കുന്ന ഗസ്സ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിക്കുന്നത് വൻ ആൾനാശത്തിനാകും വഴിയൊരുക്കുക.
ബന്ദികളുടെ ജീവനും ഇതോടെ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്തമാക്കി. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിറിനെയും കുടുംബത്തെയും ബന്ദിമോചന പ്രക്ഷോഭകർ തടഞ്ഞു. യുദ്ധം നീട്ടിക്കൊണ്ടുപോയി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നതിന്റെ ഉത്തരവാദിത്തം ബെൻ ഗ്വിറിനാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു.
https://www.facebook.com/Malayalivartha