ആത്മഹത്യാക്കുറിപ്പെഴുതി നഴ്‌സിന്റെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; ഇടുക്കിയിൽ ഇരട്ട ആത്മഹത്യ...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി ആണ് മരിച്ചത്. 28 വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ചത്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരും അഞ്ജലിക്കൊപ്പമായിരുന്നു താമസം. ശനിയാഴ്ച അഞ്ജലി അവധിയെടുക്കുകയും മറ്റുള്ളവര്‍ ജോലിക്കു പോകുകയും ചെയ്തിരുന്നു. ഏറെ സമയമായിട്ടും അഞ്ജലിയെ പുറത്തു കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് (28) വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകൾ ഇല്ല എന്നും തുടർ അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി.
ഇടുക്കി ഉടുമ്പന്നൂരിൽ വീടിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന് പൊലീസ്. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിൽ കൊലപാതകത്തിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. പാറത്തോട് സ്വദേശികളായ ശിവഘോഷിനെയും മീനാക്ഷിയെയും ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ശിവഘോഷിനെ ഉടുമ്പന്നൂരിലെ വാടക വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അകത്തെ മുറിയിൽ മീനാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തി.
കഴുത്തിൽ മുറിവേറ്റ പാടുകൾ കണ്ടതോടെ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസിന്റെ സംശയം. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകത്തിന്‍റെ തെളിവുകൾ കണ്ടെത്താനായില്ല. ഇരുവരും ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാഴക്കുളത്തെ സ്വകാര്യ കോളജുകളിലെ വിദ്യാർഥികളായ ഇരുവരും അടുപ്പത്തിലായിരുന്നു.
പാറത്തോട് സ്വദേശിയായ മീനാക്ഷി ഇന്നലെ രാവിലെയാണ് ഉടുമ്പന്നൂരിലുള്ള ശിവഘോഷിന്‍റെ വാടക വീട്ടിലെത്തിയത്. മുൻകൂട്ടിയുള്ള തീരുമാനപ്രകാരമാണോ ആത്മഹത്യയെന്ന് കണ്ടെത്താൻ കരിമണ്ണൂർ പൊലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha