കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോക്കില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി. തടവില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിയായ യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് അടങ്ങിയ ഫോണ്‍ പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. പൊതുവെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെത്താറുണ്ടെങ്കിലും കൃത്യമായി ആരുടെ ഫോണെന്ന് കണ്ടെത്തിയ സംഭവം കൂടിയാണിത്.
കഴിഞ്ഞ ദിവസമായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സാധനങ്ങള്‍ എറിഞ്ഞുനല്‍കിയാല്‍ 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നത്. ഫോണും ലഹരി മരുന്നുകളും, പുകയില ഉല്‍പ്പന്നങ്ങളും ജയിലില്‍ എത്തിക്കാന്‍ ഒരു സംഘം തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തടവുകാരുമായി ബന്ധമുള്ളവരും കൂലി വാങ്ങി എറിഞ്ഞുനല്‍കുന്നവരും അതില്‍ ഉള്‍പ്പെടും. തടവുകാരനെ കാണാനായി ജയിലില്‍ എത്തുന്നവരോട് എറിഞ്ഞുനല്‍കേണ്ട സ്ഥലത്തിന്റെ അടയാളം ആദ്യം പറഞ്ഞുകൊടുക്കുകയാണ് പതിവെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha