പാലക്കാട് പോലീസുകാരന് കുത്തേറ്റു

പാലക്കാട് കിനാശേരി ചേറുംബറ്റ ഭഗവതി ക്ഷേത്രത്തിലെ വേലക്കിടെ പോലീസുകാരന് കുത്തേറ്റു. സൗത്ത് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരനായ ശിവദാസിനാണ് കുത്തേറ്റത്. വണ്ടിത്താവളം സ്വദേശിയാണ്. തോളില്‍ ഗുരുതരമായി പരുക്കേറ്റ ശിവദാസിനെ മലബാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. വേലാഘോഷത്തിനായി നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശിവദാസ് ക്ഷേത്ര പരിസരത്ത് ഡ്യുട്ടിയിലുണ്ടായിരുന്നു. വേലക്കിടയിലുണ്ടായ അടപിടിക്കിടയിലാണ് പോലീസുകാരന് കുത്തേറ്റത്. കുത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സൗത്ത് പോലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha