കേരളം ചുട്ടുപൊള്ളുന്നു; അന്തരീക്ഷ താപനില ഇനിയും ഉയരും

സംസ്ഥാനം ചുട്ടുപൊള്ളുന്നു. അതികഠിനമായ ചൂടുമൂലം വെന്തുരുകുകയാണ് കേരളം. കണ്ണൂര്‍ ജില്ലയിലാണ് താപനില ഏറ്റവും ഉയര്‍ന്നത്, 39ഡിഗ്രി സെല്‍ഷ്യസ്. എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ അന്തരീക്ഷ താപനില ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തീപാറുന്ന വേനല്‍ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വടക്കന്‍ ജില്ലകളിലാണ് ചൂട് ക്രമാതീതമായി വര്‍ധിച്ചത്. 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി കണ്ണൂര്‍ ജില്ലയാണ് ഏറ്റവും മുന്നില്‍. തൊട്ടുപിന്നില്‍ പാലക്കാടും. തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതാണ് താപനില ഉയരാന്‍ കാരണമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
പലജില്ലകളിലും പുഴകളും മറ്റ് ജലശ്രോതസ്സുകള്‍ വറ്റിക്കഴിഞ്ഞു. മലയോരപ്രദേശങ്ങളില്‍ കാട്ടുതീ വ്യാപകമാണ്. ഒരാഴ്ചത്തേക്ക് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെങ്കിലും ചൂട് കുറയാന്‍ ഇത് കാര്യമായി സഹായിക്കില്ല. സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പുറംജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശ്രദ്ധിക്കണമെനനനും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha